ചലച്ചിത്രം

അനില്‍ രാധാകൃഷ്ണ മേനോന്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ല; ഉണ്ടായത് ജാഗ്രതക്കുറവ്; ഫെഫ്ക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ ജാതിയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് ഫെഫ്ക. ഒരു വര്‍ഗവിഷയത്തെ ജാതീയമായ വിഷയമാക്കി മാറ്റിയതാണ് ഇവിടുത്തെ പ്രശ്‌നമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇരുവരുമായി ഫെഫ്ക നേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

അനില്‍ രാധാകൃഷ്ണമേനോനുമായുള്ള സൗഹൃദം തുടരുമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ അനിലിന്റെ ഭാഗത്തുനിന്ന് ജാതീയമായി അധിക്ഷേപം ഉണ്ടായതായി ബിനീഷിനോ കോളേജിലെ മറ്റാര്‍ക്കും തോന്നിയിട്ടില്ലെന്ന ഉണ്ണികൃഷ്്ണന്‍ പറഞ്ഞു. ഇതില്‍ ജാതി വലിച്ചിട്ടതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. എന്നാല്‍ ബിനീഷുമായി വേദി പങ്കിടില്ലെന്ന അനില്‍ രാധാകൃഷ്ണന്‍ പറഞ്ഞെന്ന റിപ്പോര്‍ട്ടുകളില്‍ സംഘടനയ്ക്ക് അറിവില്ല. ഇതില്‍ എന്തെങ്കിലും അഭിപ്രായം പറയാനും സംഘടന ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അനില്‍ രാധാകൃഷ്ണമേനോന് ജാഗ്രതകുറവുണ്ടായി എന്നാണ് സംഘടന വിലയിരുത്തുന്നത്. അതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇനി വീണ്ടും ഒരു ഖേദപ്രകടനം ആവശ്യമില്ലെന്ന് ബിനീഷ് തന്നെ ഇന്നത്തെ ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഈ വിഷയം സൗഹാര്‍ദപരമായി തീര്‍ന്നിരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അനിലിനെതിരെ യാതൊരു നടപടിയുമില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ച ഫെഫ്ക എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നടപടി ശരിയായില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ