ചലച്ചിത്രം

'ഒറ്റയ്ക്ക് വന്ന് കണ്ടാല്‍ മതിയെന്ന് ആ നടന്‍ പറഞ്ഞു,  സിനിമയില്‍ നിന്ന് ഒഴിവാക്കി പിന്നെ അയാള്‍ക്കൊപ്പം അഭിനയിച്ചിട്ടില്ല' തുറന്നു പറഞ്ഞ് ഇഷ

സമകാലിക മലയാളം ഡെസ്ക്

ടനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഇഷ കോപ്പികര്‍. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരിയറില്‍ ഉണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. സിനിമയില്‍ അവസരം കിട്ടാന്‍ നടന്റെ ഗുഡ് ബുക്കില്‍ ഇടം നേടണമെന്നും അതിന് അയാളെ വിളിക്കണമെന്നുമുള്ള നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് ഇഷ ഫോണ്‍ ചെയ്യുന്നത്. തന്നെ ഒറ്റയ്ക്ക് വന്ന് കാണാനാണ് ഇതിന് മറുപടിയായി അയാള്‍ പറഞ്ഞത്. തനിക്ക് പറ്റില്ല എന്ന് പറഞ്ഞതോടെ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും പിന്നീട് ഒരിക്കലും അയാള്‍ക്കൊപ്പം അഭിനയിച്ചിട്ടില്ലെന്നുമാണ് നടി പറയുന്നത്. 

എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത് നിര്‍മാതാവ് പറഞ്ഞു നടന്മാരുടെ ഗുഡ് ബുക്കില്‍ കയറാനായി അയാളെ വിളിക്കണമെന്നു. അങ്ങനെ ഞാന്‍ വിളിച്ചു. ഡബ്ബിങ്ങോ മറ്റോ ചെയ്യുകയായിരുന്ന അയാളെ നേരില്‍ വന്ന് കാണാനാണ് അയാള്‍ പറഞ്ഞത്. ഞാന്‍ ആരുടെ കൂടെയാണ് വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഡ്രൈവര്‍ക്കൊപ്പമാണ് എന്ന് പറഞ്ഞപ്പോള്‍ ആരെയും കൂടെ കൊണ്ടുവരേണ്ട എന്ന് പറഞ്ഞു. ഞാന്‍  15-16 വയസുള്ള പെണ്‍കുട്ടി  അല്ലല്ലോ. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാം അതിനാല്‍ നാളെ ഞാന്‍ ഫ്രീ അവില്ല അറിയിക്കാം എന്ന് പറഞ്ഞു. ഉടന്‍ തന്നെ നിര്‍മാതാവിനെ വിളിച്ച് എന്നെ കാസ്റ്റ് ചെയ്തത് എന്റെ കഴിവ് കണ്ടിട്ടാണോ എന്ന് ചോദിച്ചു. 

അവസരത്തിനായി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ആവില്ലെന്നാണ് താരം പറയുന്നത്. സ്ത്രീകള്‍ നോ എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പലര്‍ക്കും ആവില്ലെന്നും താരം കുറ്റപ്പെടുത്തി. ചില പ്രമുഖ സെക്രട്ടറിമാര്‍ തന്നെ അനാവശ്യമായി സ്പര്‍ശിച്ചിട്ടുണ്ടെന്നും ഇഷ വ്യക്തമാക്കി.ഡോണ്‍ പിന്‍ജര്‍ തുടങ്ങിയ നിരവധി ഹിന്ദി സിനിമകളിലും തെന്നിന്ത്യന്‍ സിനിമകളിലും താരം വേഷം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്