ചലച്ചിത്രം

മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു; പിണറായിയെ നേരിൽ കാണാനെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെ​ഗാ സ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാനെത്തി. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രമായ  'വൺ' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാൻ നേരിട്ടെത്തിയത്.  

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് മമ്മൂട്ടി കാണാനെത്തിയ വിവരവും ചിത്രവും പങ്കുവച്ചത്. ഇതോടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. 

കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമാണ് മമ്മൂട്ടി വൺ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ്‌ കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. 

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍