ചലച്ചിത്രം

ആമിര്‍ ഖാനെ കണ്ട് തിരിച്ചറിയാനാകാതെ ആരാധകര്‍; ലാല്‍ സിങ് ചദ്ദയായി താരം, വൈറലായി പുതിയ ലുക്ക്

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് ലാല്‍ സിങ് ചദ്ദ. എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന താരം ഈ ചിത്രത്തിന് വേണ്ടിയും ചില പരീക്ഷണങ്ങളെല്ലാം നടത്തിയാണ് സ്‌ക്രീനിലെത്തുന്നത്. ഇപ്പോള്‍ ലാല്‍ സിങ് ആയുള്ള താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

നീണ്ട താടിയും ഇന്‍സേര്‍ട്ട് ചെയ്ത ഷര്‍ട്ടും തലപ്പാവുമൊക്കെയായി ഒരു അസ്സല്‍ സര്‍ദാര്‍ ആയിട്ടാണ് താരത്തിന്റെ വേഷപ്പകര്‍ച്ച. ഒറ്റനോട്ടത്തില്‍ ഇത് ആമിര്‍ തന്നെയാണോയെന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നിയേക്കാം. 

ആമിറിന്റെ പുതിയ ലുക്ക് വളരെപ്പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. താരത്തെ പ്രശംസിച്ച് നിരവധി പ്രേക്ഷകരാണ് രംഗത്തെത്തിയത്. സര്‍ദാറിന്റെ വേഷത്തില്‍ ആമിര്‍ കാണാന്‍ വളരെ സുന്ദരനാണെന്നും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത മാറ്റമാണിതെന്നുമെല്ലാം ആരാധകര്‍ ഫോട്ടോയ്ക്ക് താഴെ കുറിച്ചു.

നടി കരീന കപൂറാണ് ചിത്രത്തില്‍ ആമിര്‍ ഖാന്റെ നായികയായെത്തുന്നത്. ആമിറും കരീനയും ആറ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ കരീനയുടെ ലുക്കും പുറത്ത് വന്നിട്ടുണ്ട്. വളരെ സാധാരണമായ രീതിയില്‍ ഇളം നിറത്തിലുള്ള സല്‍വാര്‍ ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. 

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത അദൈ്വത് ചന്ദന്‍ ആണ് 'ലാല്‍ സിങ് ചദ്ദ' സംവിധാനം ചെയ്യുന്നത്. ടോം ഹാങ്ക്‌സ് നായകനായ 'ഫോറസ്റ്റ് ഗമ്പ്' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമിറിന്റെ 54ാം ജന്‍മദിന ആഘോഷ ദിവസമായിരുന്നു താരം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്ന വിവരം പ്രേഷകരെ അറിയിച്ചത്. 

വിന്‍സ്റ്റണ്‍ ഗ്രൂം 1986ല്‍ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കി 1994ല്‍ ഇറങ്ങിയ ഹോളിവുഡ് കോമഡി ചിത്രമാണ് ഫോറസ്റ്റ് ഗമ്പ്. ഇരുപതാം നൂറ്റാണ്ടില്‍  യുഎസിലുണ്ടായ  ചരിത്രപരമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അറിയാതെ അവ സ്വാധീനിക്കുകയും ചെയ്യുന്ന ഫോറസ്റ്റ് ഗമ്പ് എന്ന അലബാമക്കാരനായ ഒരാളുടെ കഥയാണ് ഇത്. റോബര്‍ട്ട് സെമെക്കിസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു