ചലച്ചിത്രം

ഹൃത്വിക്കിന്റെ സിനിമയും പാട്ടും വെച്ചാൽ നിർത്താൻ പറയും, താരാരാധനയിൽ അസൂയ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഹൃത്വിക് റോഷനോടുള്ള ആരാധനയിൽ അസൂയപ്പെട്ട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് 27കാരിയായ ഭാര്യ ഡോണെ ഡോജോയിയെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ദിനേശ്വര്‍. ഡോണെയുടെ മൃതദേഹത്തിന് സമീപം ദിനേശ്വറിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഡോണെയെ കൊലപ്പെടുത്തിയ വിവരം ദിനേശ്വര്‍‌ ഡോണെയുടെ സഹോദരിയെ മെസേജ് അയച്ച് അറിയിക്കുകയായിരുന്നു. വീടിന്റെ താക്കോൽ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തിൽ ഉൾപ്പെടുത്തി. 

അമേരിക്കയിലെ ക്വീന്‍സില്‍ ആണ് സംഭവം. ഹൃത്വിക്കിനോട് ഡോണെയ്ക്കുള്ള ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഹൃത്വിക്കിനോടുള്ള ഡോണെയുടെ ആരാധനയിൽ  ദിനേശ്വറിന് അസൂയ ഉണ്ടായിരുന്നെന്നും വീട്ടിലിരുന്ന് താരത്തിന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെടുമായിരുന്നെന്നും ഡോണെയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ