ചലച്ചിത്രം

'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യറുടെ ആദ്യത്തെ തമിഴ് ചിത്രമായിരുന്നു അസുരന്‍. ധനുഷ് പ്രധാനവേഷത്തില്‍ എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും പ്രകടനം ഒന്നിനൊന്ന് മികച്ചതായിരുന്നു. അസുരനിലെ പച്ചയമ്മയായുള്ള മഞ്ജുവിന്റെ പ്രകടം താരത്തിന് തമിഴ്‌സിനിമ ലോകത്തെ നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത്. ഇപ്പോള്‍ ധനുഷിനെ വീണ്ടും കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. 

ധനുഷിനും അസുരനിലെ മകനായി അഭിനയിച്ച കെന്‍ കരുണാസിനുമൊപ്പമുള്ളതാണ് ചിത്രം. പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമ ലോകത്ത് വന്‍ വരവേല്‍പ്പാണ് അസുരന് ലഭിച്ചത്. 100 കോടിയില്‍ അധികം രൂപയാണ് ചിത്രം വാരിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍