ചലച്ചിത്രം

കുട്ടിക്കുറുമ്പൻ വിഹാനൊപ്പം വിനയ് ഫോര്‍ട്ടിന്റെ ഡബ്സ്മാഷ് ; വിഡിയോ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ലയാളി പ്രേക്ഷകരുടെ പ്രിയതാരം വിനയ് ഫോർട്ടും‌ മകൻ വിഹാനും ഒന്നിച്ചുള്ള ഡബ്സ്മാഷ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂളിങ് ​ഗ്ലാസൊക്കെ വെച്ച് ക്യൂട്ടായി വിഡിയോയിൽ എത്തിയ വിഹാനെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

നേരത്തെ നിവിൻ പോളി-നയൻതാര ചിത്രം ‘ലവ് ആക്ഷന്‍ ഡ്രാമ’യിലെ ഓണ്‍ ദ ഫ്‌ളോര്‍ ബേബി എന്ന ഗാനത്തിന്റെ വീഡിയോയും ഇരുവരും ഒന്നിച്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ കൈയ്യിലെടുത്തുകൊണ്ട് അച്ഛനും മകനും പുതിയ വിഡിയോ ഒരുക്കിയിരിക്കുന്നത്. 

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനയ് 2014 ഡിസംബറിലാണ് സൗമ്യ രവിയെ വിവാഹം ചെയ്യുന്നത്. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ