ചലച്ചിത്രം

ഭദ്രന്റെ ജൂതനില്‍ നിന്ന് റിമയെ ഒഴിവാക്കി, പകരം മമ്ത മോഹന്‍ദാസ്

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് ജൂതന്‍. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്. എന്നാല്‍ ചിത്രത്തിലെ നായികകഥാപാത്രത്തില്‍ നിന്നും റിമയെ മാറ്റിയെന്നതാണ് പുതിയ വാര്‍ത്ത. പകരം ഈ വേഷത്തില്‍ മമ്ത മോഹന്‍ദാസ് എത്തും.

റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ഗാനരചന ഡോ. മധു വാസുദേവന്‍, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

മലയാളത്തിന് മികച്ച സിനിമകള്‍ സംഭാവനചെയ്ത സംവിധായകനാണ് ഭദ്രന്‍. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഭദ്രന്‍ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നത്. 2005ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഉടയോനാണ് അവസാനമായി റിലീസിനെത്തിയത്. യുവതാരമായ സൗബിനൊപ്പം ഭദ്രനെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ അവതരിപ്പിക്കുന്നത്.  നിഗൂഢമായ ഫാമിലി ത്രില്ലര്‍ ഹിസ്‌റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തിന് ലോകനാഥന്‍ ശ്രീനിവാസനാണ് ഛായാഗ്രഹകന്‍. ഇന്ദ്രന്‍സ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു