ചലച്ചിത്രം

രാണു മൊണ്ടാലിന്റെ മേക്കോവറിനെതിരെ പരിഹാസം; പ്രേതത്തോടുപമിച്ച് ട്രോളുകള്‍

സമകാലിക മലയാളം ഡെസ്ക്

റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ ഒരു ഗാനമാണ് രാണു മൊണ്ഡാലിനെ പ്രശസ്തയാക്കിയത്. ലതാ മങ്കേഷ്‌കര്‍ അനശ്വരമാക്കിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹെ' എന്ന ഗാനമായിരുന്നു പശ്ചിമബംഗാളിലെ റാണാഘട്ട് റെയില്‍വേസ്‌റ്റേഷനിലിരുന്ന് രാണു പാടിയത്.

ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആ ശബ്ദമാധുര്യം കേട്ട് നിരവധി പേരാണ് രാണുവിനെ കണ്ടെത്താന്‍ മുന്‍കൈയെടുത്തത്. തുടര്‍ന്ന് ബോളിവുഡ് സംഗീത സംവിധായകന്‍ ഹിമേഷ് റെഷ്മിയ ഉള്‍പ്പെടെയുള്ളവര്‍ രാണുവിന് അവസരങ്ങളുമായെത്തി. സംഗീത റിയാലിറ്റി ഷോകളിലും സിനിമയിലുമൊക്കെ പാടാനും മലയാളത്തിലുള്‍പ്പടെ വിവിധ ഷോകളില്‍ അതിഥിയായി എത്താനും രാണുവിന് അവസരം ലഭിച്ചു.

രാണുവിന്റെ ഒരു മേക്കോവര്‍ വീഡിയോ ആണ് ഈയടുത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുഖത്ത് വലിയ രീതിയില്‍ മേക്കപ്പിട്ട് കാതിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞുകൊണ്ടുള്ള രാണുവിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പെട്ടെന്ന് വൈറലായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയായിരുന്നു ഈ മേക്കോവറിന്റെ പിന്നില്‍.

എന്നാലിപ്പോള്‍ ഈ ചിത്രത്തിന്റെ പേരില്‍ രാണുവിനെ അുപമാനിക്കുന്ന തരത്തില്‍ ട്രോളുകയാണ് ചിലര്‍. പ്രേതസിനിമയായ ദ നണ്‍ എന്ന ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാണു എന്നും മേക്കപ്പിട്ട ആര്‍ട്ടിസ്റ്റിന് 2020ലെ ഓസ്‌കാര്‍ അവാര്‍ഡ് ഉറപ്പ് എന്നും മറ്റുമാണ് ട്രോളുകള്‍. 

ഇതിനെ ആസ്പദമാക്കി റെയില്‍വെ സ്‌റ്റേഷനില്‍ പാട്ടുപാടി ഉപജീവനം തേടിയിരുന്ന ഗായിക പെട്ടെന്നു പ്രശസ്തയായപ്പോഴും തങ്ങള്‍ മനസില്‍ കണക്കു കൂട്ടുന്നതുപോലെയല്ലാതെ ജീവിക്കുന്നതു കാണുമ്പോഴും അസ്വസ്ഥരായവരാണ് ട്രോളുകള്‍ക്കു പിന്നില്‍ എന്ന് ഒരു യുവതി എഴുതും ശ്രദ്ധേയമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി