ചലച്ചിത്രം

ഓപ്പറേഷന്‍ തിരുവനന്തപുരത്ത് നടത്താം, എത്രയും പെട്ടെന്ന് എത്തിക്കണം; മോളി കണ്ണമാലിയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

ണ്ട് ഹൃദയാഘാതമുണ്ടായതിനു ശേഷം അവശതയിലായ നടി മോളി കണ്ണമാലിയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി. മോളിയുടെ മോശം അവസ്ഥയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സഹായവുമായി മമ്മൂട്ടി എത്തിയത്. താരത്തിന്റെ പിഎ മോളിയുടെ വീട്ടില്‍ വന്ന് സംസാരിച്ചെന്നും തിരുവനന്തപുരത്ത് ഓപ്പറേഷനായുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞതായും മോളിയുടെ മകന്‍ സോളി വ്യക്തമാക്കി. 

തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നുമാണ് മമ്മൂട്ടിയുടെ പിഎ പറഞ്ഞത്. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റുമെന്നും മകന്‍ വ്യക്തമാക്കി. 'ചികില്‍സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ല. അമ്മയുടെ ചികില്‍സയാണ് ഞങ്ങള്‍ക്ക് മുഖ്യം. ഉടന്‍ ഓപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.' സോളി വ്യക്തമാക്കി. 

മോളി കണ്ണമാലിയുടെ അവസ്ഥയെക്കുറിച്ച് രണ്ട് ദിവസം മുന്‍പാണ് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. ഇന്ന് ബിനീഷ് ബാസ്റ്റിന്‍ മോളിയുടെ വീട്ടില്‍ എത്തി ഫേയ്‌സ്ബുക്ക് ലൈവ് കൊടുത്തിരുന്നു. അതിലൂടെ മോളി തന്റെ അവസ്ഥ വിവരിച്ചു. അതിനൊപ്പം താന്‍ നുണ പറഞ്ഞ് പണം തട്ടുകയാണെന്ന തരത്തില്‍ ആളുകള്‍ പറയുന്നുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ പ്രയാസമാണെന്നും മോളി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു