ചലച്ചിത്രം

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 19ന്; റിലീസ് പൊടിപൊടിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.  അടുത്ത വര്‍ഷം മാര്‍ച്ച് പത്തൊന്‍പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.

ആശീര്‍വാദ് ഫിലിംസിന്റെ 25ാമത് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒടിയന്‍, ലൂസിഫര്‍ എന്നീ ബിഗ് ബജറ്റ് ചിത്രത്തിന് പിന്നാലെയാണ് പ്രിയദര്‍ശന്‍ ചിത്രവും തീയേറ്ററുകളില്‍ എത്തുന്നത്.

സിനിമ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിന് എത്തിക്കും. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രികരിച്ചത്.

മോഹന്‍ലാലിനൊപ്പം വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മഞ്ജു വാരിയര്‍ ആണ് നായികയായ് എത്തുന്നത്. സുനില്‍ ഷെട്ടി, സിദ്ദീഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി