ചലച്ചിത്രം

ഇരുട്ടും തീപ്പന്തങ്ങളും അണിയറപ്രവര്‍ത്തകരും; സാഹസികത നിറച്ച് ജല്ലിക്കെട്ട് മേക്കിങ് ഡോക്യുമെന്ററി ടീസര്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കെട്ടിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ പ്രേക്ഷകരെ വീണ്ടും അതിശയിപ്പിച്ച് ജല്ലിക്കട്ട് മേക്കിങ്‌ ടീസര്‍ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോയില്‍ ഉള്ളത്.

ഫ്രൈഡേ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോ ചുരിങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആളുകളാണ് കണ്ടത്. ഫ്രൈഡേ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ സാഹസികമായി ചിത്രീകരണം നടത്തുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2019ല്‍ ഏറ്റവുമധികം തിയേറ്റര്‍ റിലീസിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജല്ലിക്കെട്ട്. ചിത്രം ഒക്ടോബര്‍ നാലിന് തിയേറ്ററുകളില്‍ എത്തും. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ