ചലച്ചിത്രം

'കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഞാനെന്ന് എന്നെക്കൊണ്ട് പറയിച്ചു'; ജല്ലിക്കട്ട് കണ്ട അനുഭവം പങ്കുവെച്ച് സാജിദ് യാഹിയ

സമകാലിക മലയാളം ഡെസ്ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ട് നാളെ തീയെറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് അയക്കാനുള്ള ജെല്ലിക്കെട്ടിന്റെ ഔട്ട് തന്റെ വീട്ടിലെ ബിഗ് സ്‌ക്രീനില്‍ ലിജോ ജോസ് കാണിച്ചു തന്ന അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യാഹിയ. തുടങ്ങി സ്ലോ ബര്‍ണിങ് എന്ന ഡി പാമ ഇതിവൃത്തത്തിലൂടെ കടന്ന് സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്‌പ്പെടുത്തുന്ന ഒരു LSD അനുഭൂതിയാണ് ചിത്രം എന്നാണ് യാഹിയ പറയുന്നത്. കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് താനെന്ന് ചിത്രം പറയിപ്പിച്ചെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

സാജിദ് യാഹിയയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

LJP അഥവാ ഒരു മാവെറിക്ക് മലയാളി!

കുറച്ച് നാളുകള്‍ക്ക് മുമ്പാണ്, അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് അയക്കാനുള്ള ജെല്ലിക്കെട്ടിന്റെ ഔട്ട് തന്റെ വീട്ടിലെ ബിഗ് സ്‌ക്രീനില്‍ എനിക്ക് സാക്ഷാല്‍ ലിജോ ജോസ് പെല്ലിശേരി കാണിച്ചുതരുന്നത്.

തുടങ്ങി സ്ലോ ബര്‍ണിങ് എന്ന ഡി പാമ ഇതിവൃത്തത്തിലൂടെ കടന്ന് സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്‌പ്പെടുത്തുന്ന ഒരു LSD അനുഭൂതിയാണ് ഈ ചലച്ചിത്രം. തുടക്കവും ഒടുക്കവും ഒന്നാവുന്ന , കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെകൊണ്ട് പറയിപ്പിച്ച രാഷ്ട്രീയം ഉണ്ട് ഇതില്‍

സിനിമയില്‍ ഒരു പുതിയ സിനിമ കണ്ടെത്തുന്ന, മലയാള സിനിമയില്‍ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമ. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന എത്ര എത്ര ഫ്രെയിമുകള്‍, അവ ഓരോന്നും എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, 'സിനിമയിലെ നായകന്‍ സംവിധായകന്റെ തലച്ചോറാണെന്ന്'. അയാള്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് മാത്രമാണ് കോടികളുടെ വിലയെന്നും. ആത്യന്തികമായി സിനിമ കല തന്നെയെന്നും കൂടുതല്‍ ആളുകള്‍ കാണുന്ന കൊണ്ട് മാത്രം പലരും കച്ചോടം ആയി കാണുന്ന ഒന്ന്. അതിന്റെ നിലനില്‍പ്പ് എന്നെന്നും ഇടയ്‌ക്കൊക്കെ ഇറങ്ങുന്ന ഒരു ജെല്ലിക്കെട്ടില്‍ ആശ്രയിച്ച് തന്നെ ഇരിക്കും.
ഇന്ന് ജോക്കര്‍ കണ്ട് ഇറങ്ങുന്ന സിനിമ പ്രേമികള്‍ നാളെ ജെല്ലിക്കെട്ട് കാണുമ്പോള്‍ തീര്‍ച്ചയായും പറയും Mollywood is becoming international' എന്ന് . !

കാരണം മലയാള സിനിമയ്ക്ക് ഇന്ന് ഒരു ടോഡ് ഫിലിപ്പും കുബ്രിക്കും ഉണ്ട്, അത് അയാള്‍ മാത്രമാണ്. സിനിമയിലെ ഞാന്‍ കണ്ട ഏറ്റവും പച്ചയായ മനുഷ്യനും അയാള്‍ ആണ്. എന്റെ മാനസഗുരുവും മറ്റൊരാള്‍ അല്ല!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ