ചലച്ചിത്രം

കങ്കണയുടെ എംജിആര്‍ ആവാന്‍ അരവിന്ദ് സ്വാമി; പ്രതീക്ഷയില്‍ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത് എത്തുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകര്‍. എ.എല്‍ വിജയാണ് ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് മറ്റൊരു വിവരം പുറത്തുവന്നിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായ എംജിആറിന്റെ വേഷത്തില്‍ അരവിന്ദ് സ്വാമി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴില്‍ തലൈവി എന്നും ഹിന്ദിയില്‍ ജയ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ