ചലച്ചിത്രം

പ്രണവ് മോഹന്‍ലാലിന് പ്രതിഫലം രണ്ട് കോടി?; സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം

സമകാലിക മലയാളം ഡെസ്ക്

അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് മോഹന്‍ലാലിന്റെ പ്രതിഫലം ഉയര്‍ന്നതായി  വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആദ്യ ചിത്രം ആദിയില്‍ പാര്‍ക്കൗര്‍ എന്ന അഭ്യാസ പ്രകടനമാണ് പ്രണവിന് ഏറെ കൈയടി നേടിക്കൊടുത്തതെങ്കില്‍ രണ്ടാം ചിത്രത്തിലും അത്തരമൊരു സാഹസിക ഐറ്റമാണ് കാഴ്ച്ചവെച്ചത്. സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള യുവാവായാണ് പ്രണവ് എത്തിയത്. ഒരു പ്രതലത്തില്‍ ചവിട്ടി നിന്ന് തിരമാലകളെ മുറിച്ച് കടക്കുന്ന വിദ്യയാണ് സര്‍ഫിംഗ്.

അതിനിടെ പ്രണവ് രണ്ടാമത്തെ ചിത്രത്തില്‍ തന്നെ 2 കോടി പ്രതിഫലം വാങ്ങുന്നതായി പ്രചാരണം ഉണ്ടായിരുന്നു. പലരും ഇത് ശരിയാകാനിടയില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ പ്രണവ് തന്നെ ഇക്കാര്യം നിഷേധിക്കുകയാണ്. 'ചേട്ടാ, രണ്ടു കോടി ഉണ്ടെങ്കില്‍ ഒരു സിനിമ പിടിക്കാമല്ലോ.. എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാന്‍ തയ്യാറാകില്ല. അങ്ങനെ ആളുകള്‍ ആരെങ്കിലും പറഞ്ഞാല്‍ സന്തോഷം. അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. അവര്‍ എന്ത് വേണമെകിലും പ്രചരിപ്പിച്ചോട്ടെ. ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല' പ്രണവ് വ്യക്തമാക്കി.

പ്രണവ് മോഹന്‍ലാല്‍ നായകനായി വിനീത് ശ്രീനിവാസന്‍ അണിയിച്ച് ഒരുക്കുന്ന ചിത്രമാണ് ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന പ്രണവ് ചിത്രം.മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണെന്നുള്ള അഭ്യൂഹങ്ങള്‍ ഇതിനോടകം വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി