ചലച്ചിത്രം

കോടികള്‍ വാരാന്‍ പുലിമുരുകന്‍ ടീം വീണ്ടും വരുന്നു; മോഹന്‍ലാലും വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയെ ഒന്നടങ്കം അത്ഭുതത്തിലാഴ്ത്തി മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ റിലീസ് ചെയ്തിട്ട് ഇന്ന് മൂന്ന് വര്‍ഷമാവുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2016 ഒക്ടോബര്‍ ഏഴിന് പുറത്തിറങ്ങിയ ചിത്രം ആരാധകരെ ഒന്നടങ്കം കയ്യിലെടുക്കുകയായിരുന്നു. ഇതുവരെ ഉണ്ടായിരുന്ന എല്ലാ റെക്കോഡുകള്‍ തകര്‍ത്താണ് ചിത്രം കോടികള്‍ വാരിയത്. ഇപ്പോള്‍ ചിത്രത്തിന്റെ വാര്‍ഷിക വേളയില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മറ്റൊരു വാര്‍ത്ത പുറത്തുവരികയാണ്. പുലിമുരുകന്‍ ടീ ഒന്നിച്ച് മറ്റൊരു ചിത്രം വരുന്നു.

മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, നിര്‍മാണം എല്ലാം പുലിമുരുകന്‍ ടീം തന്നെയാണ്. പുലിമുരുകന്‍ സംവിധായകന്‍ വൈശാഖ് തന്നെയാണ് പുതിയ ചിത്രത്തിന്റെ അമരത്തും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മാണം. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ടോമിച്ചന്‍ മുളകുപാടമാണ് പുതിയ ചിത്രത്തെക്കുറിച്ച് അറിയിച്ചത്.' മലയാള സിനിമയില്‍ ചരിത്രം കുറിച്ച പുലിമുരുകന്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ അങ്ങനെയൊരു ചിത്രം മലയാളികള്‍ക്ക് സമ്മാനിക്കുവാന്‍ സാധിച്ചതില്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ വളരെയേറെ അഭിമാനിതനാണ്. മറ്റൊരു സന്തോഷവാര്‍ത്ത കൂടി ഈ അവസരത്തില്‍ പങ്ക് വെക്കുകയാണ്. നൂറ് കോടി, നൂറ്റമ്പത് കോടി ക്ലബുകളില്‍ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധായകന്‍ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി മുളകുപ്പാടം ഫിലിംസ് നിര്‍മാണത്തില്‍ ഒരുങ്ങുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കാം..' ടോമിച്ചന്‍ മുളകുപാടം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍