ചലച്ചിത്രം

''ഈ പ്രായത്തില്‍ ഇതൊക്കെ വേണടോ ഉവ്വേ'': ബിജു സോപാനത്തെ പറ്റിച്ച് ശ്രീനാഥ് ഭാസി

സമകാലിക മലയാളം ഡെസ്ക്

ശ്രീനാഥ് ഭാസി, ബിജു സോപാനം എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രമാണ് 'മനോരഞ്ജിനി'. രസകരമായ സംഭവമുഹൂര്‍ത്തങ്ങളാല്‍ ഒരുക്കിയ ഹൃസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നോവല്‍ വിന്ധ്യനാണ്. പരേതനായ സിനിമാ നിര്‍മാതാവ് വിന്ധ്യന്റെ മകനാണ് നോവല്‍.

പുഷ്പാംഗതന്‍ എന്ന പേരിലെത്തുന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ബിജു സോപാനവും അഭിനയത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഒരു ലോഡ്ജ് മുറിയിലാണ് സംഭവംം നടക്കുന്നത്.

കസബ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ലൗ 24*7 എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത സമീര്‍ ഹഖ് ആണ് മനോരഞ്ജിനിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഹണി ബീ, കിങ് ലയര്‍ എന്ന ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ച രതീഷ് രാജ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. എ.ആര്‍ റഹ്മാന്‍, സന്തോഷ് നാരായണന്‍, ഗോപി സുന്ദര്‍ എന്നിവരുടെ അസോസിയേറ്റ് ആയിരുന്ന കിഷന്‍ മോഹന്‍ അണ് ചിത്രത്തിന്റെ സംഗീതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി