ചലച്ചിത്രം

''മോനേ.. കാളിദാസാ, നീ തീര്‍ന്നെടാ, തീര്‍ന്ന്''; വീണ്ടും വീണ്ടും ചെറുപ്പമായി ജയറാം

സമകാലിക മലയാളം ഡെസ്ക്

ണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് നടന്‍ ജയറാം. മെലിഞ്ഞ് സുന്ദരനായ മറ്റൊരു ചിത്രം കൂടി പങ്കുവെച്ച് ആരാധകരുടെ കയ്യടി വാങ്ങുകയാണ് താരം. ജയറാമിന്റെ ഓരോ മേക്കോവര്‍ ചിത്രങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ഏറ്റെടുത്ത ആരാധകര്‍ ഈ പുതിയ ഫോട്ടോയും ഏറ്റെടുത്തുകഴിഞ്ഞു.

നിങ്ങള്‍ മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ? മോനേ, കാളിദാസാ നീ തീര്‍ന്നെടാ തീര്‍ന്ന്, ഈ ലുക്കിന് മമ്മുക്ക പിന്നിലാണ്, ജയറാം ചേട്ടാ നിങ്ങള് ഇത് എന്തുഭാവിച്ച മനുഷ്യാ തുടങ്ങി നിരവധി രസകരവും സരസവുമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടി പതിമൂന്ന് കിലോയാണ് താരം കുറച്ചത്. 

അല്ലു അര്‍ജുന്‍ നായകനാകുന്ന 'എഎ19' എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ ഈ മേക്ക്ഓവര്‍. അല്ലു അര്‍ജുന്റെ അച്ഛനായാണ് ചിത്രത്തില്‍ ജയറാം വേഷമിടുന്നത്. ജയറാമിന്റെ നായികയായി എത്തുന്നത് തബുവാണ്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തബു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെ അല്ലു അര്‍ജുന്റെ നായികയായി എത്തുന്ന 'എഎ19' സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസാണ്. സത്യരാജ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി