ചലച്ചിത്രം

ദര്‍ബാര്‍ പൂര്‍ത്തിയായി, രജനീകാന്ത് ഹിമാലയത്തില്‍; പുതിയ സിനിമ ഉടന്‍

സമകാലിക മലയാളം ഡെസ്ക്

ര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ദര്‍ബാറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായതിന് പിന്നാലെ പത്ത് ദിവസത്തെ ഹിമാലയന്‍ യാത്രയ്ക്ക് പുറപ്പെട്ടിരിക്കുകയാണ് താരം. ഞായറാഴ്ചയാണ് ആത്മീയ ഇടവേളയ്ക്കായി അദ്ദേഹം ഹിമാലയത്തിലേക്ക് തിരിച്ചത്. 

ദര്‍ബാര്‍ സിനിമയ്ക്ക് പിന്നാലെ പുതിയ സിനിമയില്‍ അദ്ദേഹം ഒപ്പുവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കലാനിധിമാരന്റെ സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിന്നിട്ടില്ല. അതിനിടെ ഹിമാലയത്തില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന രജനിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. സിനിമയ്ക്ക് ഇടവേള നല്‍കി എല്ലാ വര്‍ഷവും രജനീകാന്ത് ഹിമാലയന്‍ യാത്ര നടത്താറുണ്ട്. സൂപ്പര്‍താരത്തിന്റെ ആത്മീയഗുരുവായ മഹാവതാര്‍ ബാബാജിയേയും അദ്ദേഹം സന്ദര്‍ശിക്കും. 

അതിനിടെ രജനിയുടെ ഹിമാലയന്‍ യാത്ര രാഷ്ട്രീയ നിരീക്ഷകര്‍ക്കും എതിരാളികള്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ആവേശത്തോടെയായിരുന്നു താരത്തിന്റെ ആരാധകര്‍ വാര്‍ത്ത സ്വീകരിച്ചത്. പ്രഖ്യാപനം നടന്ന് രണ്ടര വര്‍ഷം പിന്നിട്ടിട്ടും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ സൂചനകളൊന്നും ഇതുവരെ രജനീകാന്ത് നല്‍കിയിട്ടില്ല. തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും ആരാധകരുടെ താരം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത് ആരാധകരും എതിരാളികളും ഒരുപോലെ കാത്തിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാതിരിക്കുന്നതും സിനിമയില്‍ തുടരുന്നതും കാരണം അദ്ദേഹം രാഷ്ട്രീയത്തെ ഗൗരവത്തോടെ തന്നെയാണോ എടുത്തിരിക്കുന്നത് എന്ന് സംശയിക്കുന്നവരും നിരവധിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി