ചലച്ചിത്രം

കാനായിയുടെ യക്ഷി മാതൃകയില്‍ റിമ കല്ലിങ്കല്‍; സ്വന്തം ശാരീരിക സ്വഭാവത്തിലൂടെ ഞങ്ങള്‍ സ്വീകാര്യത നേടുന്നു; കുറിപ്പ് വൈറല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്നതില്‍ യാതൊരു മടിയുമില്ലാത്ത നടിയാണ് റിമ കല്ലിങ്കല്‍. പലപ്പോഴും അഭിപ്രായങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട്. സാമൂഹിക, സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന റിമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ സൃഷ്ടിയായ മലമ്പുഴ യക്ഷിയെ അനുകരിച്ച് റിമ ഇരിക്കുന്ന ചിത്രമാണിത്. റിമ തന്നെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. റിമ നേതൃത്വം നല്‍കുന്ന മാമാങ്കം എന്ന നൃത്തവിദ്യാലയത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രം പുറത്തുവിട്ടിരുന്നു. 'യക്ഷി എന്ന സങ്കല്‍പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ എല്ലായ്‌പ്പോഴും  ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും കവിതകളുടെയും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ കൂടുതലായി ചിത്രീകരിക്കുകയും തെറ്റായി പ്രതിനിധീകരിക്കുകയും ചെയ്ത് ദീര്‍ഘകാലം നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കുകയും ശാരീരിക സ്വഭാവത്തിലൂടെ സ്വീകാര്യത തേടുകയുമാണ്. വളര്‍ന്നുവരുന്ന സമയങ്ങളില്‍ നിങ്ങളില്‍ എത്ര പേരോട് നേരെ ഇരിക്കണമെന്നും ശരിയായി ഇരിക്കണമെന്നും പറഞ്ഞിട്ടുണ്ട്?' റിമ കുറിച്ചു. മലമ്പുഴ ഡാമിന്റെ ഉദ്യാനത്തില്‍ സ്ഥാപിച്ച ശില്‍പത്തിന്റെ 50 ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പ്രസക്തമാകുകയാണ് റിമയുടെ ചിത്രവും കുറിപ്പും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ