ചലച്ചിത്രം

ബിഗിലിന്റെ പാതിരാ ഷോ റദ്ദാക്കി, അക്രമാസക്തരായി വിജയ് ആരാധകര്‍, വാഹനങ്ങള്‍ തകര്‍ത്തു ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടന്‍ വിജയ്‌യുടെ ദീപാവലി ചിത്രമായ ബിഗിലിന്റെ പ്രത്യേക ഷോ റദ്ദാക്കിയ തിയേറ്ററിന്റെ നടപടിയില്‍ അക്രമാസക്തരായി ആരാധകര്‍. നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും കടകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍  32 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് മേഖലയില്‍ സുരക്ഷ ശക്തമാക്കി.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഫൈവ് റോഡ് ജംഗ്ഷനിലാണ് സംഭവം. അമിതമായ ചാര്‍ജ് ഈടാക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പ്രത്യേക ഷോ നടത്തുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ വിജയ്‌യുടെ ദീപാവലി ചിതമായ ബിഗിള്‍ വെളളിയാഴ്ച റീലിസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വ്യാഴാഴ്ച ഈ വിലക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. ചിത്രത്തിന്റെ പ്രത്യേക ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതില്‍ ആവേശഭരിതരായ ആരാധകരാണ് അക്രമാസക്തരായത്.

ചിത്രത്തിന്റെ പ്രത്യേക ഷോ അറിഞ്ഞ് ഫൈവ് റോഡ് ജംഗ്ഷനിലെ തിയേറ്ററിന് മുന്‍പില്‍ വ്യാഴാഴ്ച രാത്രി തടിച്ചുകൂടിയ വിജയ് ആരാധകര്‍ പടക്കം പൊട്ടിച്ചും മറ്റും ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ചിത്രം അപ് ലോഡ് ചെയ്യാന്‍ തിയേറ്റര്‍ അധികൃതര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് തിയേറ്റിന് മുന്‍പില്‍ തടിച്ചുകൂടിയ ആരാധകരോട് പ്രത്യേക ഷോ റദ്ദാക്കിയ വിവരം അധികൃതര്‍ അറിയിച്ചു. ഇതില്‍ ക്ഷുഭിതരായ ആരാധകരാണ് അക്രമാസക്തരായത്.

രോഷാകുലരായ ആരാധകര്‍ റോഡ് കയ്യേറുകയും തെരുവിലെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കടകള്‍ക്ക് മുന്‍പിലെ ബാനറുകള്‍ തകര്‍ത്തും കുടിവെളള ടാങ്കര്‍ നശിപ്പിച്ചും മുന്നേറിയ ആരാധകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി ശാന്തമാക്കുകയായിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയ പ്രതികളെ തിരിച്ചറിയുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി