ചലച്ചിത്രം

'എന്റെ പുതിയ സിനിമ കാണരുത്: തട്ടിപ്പാണത്', ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി റാണ ദഗ്ഗുബതി

സമകാലിക മലയാളം ഡെസ്ക്

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് റാണാ ദഗ്ഗുപതി. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാളത്തിലെ പ്രേക്ഷകരുടെ പ്രീതിയും താരം പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാലിപ്പോള്‍ തന്റെ പുതിയ ചിത്രം കാണരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. 

റാണയുടെ പുതിയ ചിത്രമെന്ന പേരില്‍ 1945 എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് റാണയുടെ വിചിത്രമായ ട്വീറ്റ്. ഒരു വര്‍ഷമായി ചിത്രത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നുവെന്നും ഇതൊരു അപൂര്‍ണ്ണ ചിത്രമാണെന്നും റാണ ട്വീറ്റില്‍ പറയുന്നു. 

രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ ചിത്രം അനൗണ്‍സ് ചെയ്തത്. 1945ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ പ്രവര്‍ത്തിച്ച ഒരു സൈനികന്റെ വേഷമാണ് റാണ അവതരിപ്പിക്കുന്നതെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പ്രതിഫലം പോലും പൂര്‍ണ്ണമായും തന്നിട്ടില്ലെന്നും ഒരുവര്‍ഷമായി ഈ ചിത്രത്തെക്കുറിച്ചുള്ള യാതൊരു വാര്‍ത്തയും അറിയുന്നില്ലെന്നുമാണ് റാണയുടെ വാദം. തന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും റാണ ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു