ചലച്ചിത്രം

ലാലുപ്രസാദ് യാദവിന്റെ ജീവിതം സിനിമയാകുന്നു

സമകാലിക മലയാളം ഡെസ്ക്

യിടെ രാഷ്ട്രീയപ്രവര്‍ത്തകരുടെ ജീവിതം സിനിമയാകുന്നത് ട്രെന്‍ഡ് ആവുകയാണ്. നരേന്ദ്രമോദി, മന്‍മോഹന്‍ സിങ്, ബാല്‍ താക്കറെ, വൈഎസ് രാജശേഖര റെഡ്ഡി എന്നിവരുടെയെല്ലാം ജീവചരിത്ര സിനിമ ഇറങ്ങിയത് ഈ വര്‍ഷമാണ്. ഇപ്പോള്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിന്റെ ജീവിതവും സിനിമയാവുകയാണ്.

'ലാല്‍ട്ടെന്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ലാല്‍ടെന്‍ എന്നാല്‍ കെടാവിളക്ക് എന്നാണ് അര്‍ത്ഥം. ഭോജ്പുരി ചലച്ചിത്ര നടന്‍ യഷ് കുമാര്‍ ആയിരിക്കും ലാലുപ്രസാദ് ആയി അഭിനയിക്കുക. സ്മൃതി സിന്‍ഹയാണ് ലാലുപ്രസാദിന്റെ ഭാര്യയും ബീഹാര്‍ മുഖ്യമന്ത്രിയുമായ രബ്രി ദേവിയുടെ വേഷം അഭിനയിക്കുന്നത്. 

ലാലു പ്രസാദിന്റെ ജീവിതത്തിലെ വിവിധ രാഷ്ട്രീയ സംഭവങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നതായിരിക്കും ഈ സിനിമ. ബീഹാറിലും ഗുജറാത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും