ചലച്ചിത്രം

'അങ്ങ് ബോംബെയിലായിരുന്നു കുറച്ചുനാള്‍, ആമസോണ്‍ വെബ് സീരിസില്‍ അഭിനയിക്കാന്‍'; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി നീരജ് മാധവ്

സമകാലിക മലയാളം ഡെസ്ക്

കുറച്ചുനാളായി നീരജ് മാധവിനെ മലയാള സിനിമയില്‍ കണ്ടിട്ട്. ഇതോടെ ഇപ്പോള്‍ പടമില്ലേ എന്ന് ചോദിച്ച് നിരവധി പേര്‍ താരത്തെ സമീപിച്ചു. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ആമസോണ്‍ വെബ് സീരീസില്‍ അഭിനയിക്കുന്നതിനായി താന്‍ കുറച്ചുനാളായി താന്‍ മുംബൈയില്‍ ആയിരുന്നു എന്നാണ് താരം പറയുന്നത്. രാജ് ആന്‍ഡ് ഡികെ എന്ന ഇരട്ട സംവിധായകരുടെ ദി ഫാമിലി മാന്‍ എന്ന സീരിസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്ത് എപ്പിസോഡ് ഉള്ളതുകൊണ്ടാണ് തിരിച്ചുവരാന്‍ വൈകിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നീരജ് പറയുന്നത്. എന്നാല്‍ നാടുവിട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും നമ്മുടെ ചോറ് മലയാള സിനിമയാണെന്നും താരം വ്യക്തമാക്കി. 

നീരജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങൾ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലർ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്,കുറച്ചായിട്ട് ഞാൻ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയിൽ ഒരു ആമസോൺ ഒറിജിനൽ വെബ് സീരിസിൽ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകൾ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാൻ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു. Shore & the city, Go Goa Gone തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത Raj & DK എന്ന ഇരട്ട സംവിധായകർ ആണ് The Family Man എന്ന സീരിസിന്റെ creators and Directors. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ Pan-Indian സീരീസിൽ ഒരു പ്രൈമറി കാരക്ടർ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങ്ങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല. നമ്മുടെ ചോറ് മലയാള സിനിമ തന്നെ,തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. 'ഗൗതമന്റെ രഥ'വും 'ക' എന്ന ചിത്രവും ഷൂട്ടിംഗ് പൂർണമായി. വൈകാതെ ഇറങ്ങും. അതിനു മുൻപ് സെപ്റ്റംബർ അവസാനവാരം ആമസോൺ പ്രൈം വിഡിയോവിൽ THE FAMILY MAN റിലീസാകും, തിയേറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങടെ വിരൽത്തുമ്പിൽ തന്നെ ഇല്ലേ ? ഒന്ന് കണ്ടു നോക്കൂ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?