ചലച്ചിത്രം

'കംപ്ലീറ്റ് സായിപ്പുമാരും നമ്മുടെ മലയാളം പടം കാണാന്‍ വന്നിരിക്കുവല്ലേ'; വെനീസില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ ജോജു; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ ജോജു ജോര്‍ജു അഭിനേതാക്കളായ  ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചലച്ചിത്ര മേളയുടെ റെഡ്കാര്‍പ്പറ്റില്‍ എത്തി. മുണ്ടുടുത്ത് മാസ് ലുക്കിലാണ് ജോജു റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. 

ചോലയുടെ ആദ്യ പ്രദര്‍ശനമാണ് വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്നത്. മതിലിനും നിഴല്‍ക്കൂത്തിനും ശേഷം വെനീസ് ചലച്ചിത്ര മേളയില്‍ എത്തുന്ന സിനിമയാണ് ചോല. ഈ ചിത്രത്തിലെ അഭിനയത്തിനാണ് നിമിഷ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. കൂടാതെ ഇതിലൂടെ ജോജുവിന് മികച്ച സഹനടനുള്ള അവാര്‍ഡും നേടി. ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തി ജോജു മേളയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. 

മേളയിലെ  മത്സരവിഭാഗങ്ങളില്‍ ഒന്നായ 'ഓറിസോന്റ്റി കോംപറ്റീഷനിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.  വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ചോല. ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് വെനീസ് ചലച്ചിത്രമേള.  ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്. 

കെ.വി. മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ  ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  ഷാജി മാത്യു, അരുണാ മാത്യു എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്