ചലച്ചിത്രം

'എന്റെ കുഞ്ഞിന് കറുത്തവരെ ഇഷ്ടമല്ല'; ആ നിമിഷം പകച്ചുപോയി; തുറന്നുപറഞ്ഞ് സയനോര

സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സയനോര. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ള സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിച്ച്, ഒട്ടേറെ ഹിറ്റുഗാനങ്ങളാണ് സയനോര ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും സയനോര ചുവടു വച്ചിരുന്നു.

ഇപ്പോഴിതാ, ഒരു പരിപാടിക്കിടെ തനിക്കു നേരിട്ട് ദുരനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറന്നിരിക്കുന്നു. തന്നെ അറിയുന്നവരും മലയാളികളും തീര്‍ച്ചയായും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം സയനോര അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.

ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അവിടെ ഒരു ഒരു കുഞ്ഞുവാവയെ കണ്ടു. സ്‌നേഹത്തോടെ സയനോര കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചില്‍. എന്താണ് കുഞ്ഞിങ്ങനെ കരയുന്നതെന്നു ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. അത് തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് സയനോര പറയുന്നു. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര ഒരു നിമിഷം പകച്ചു നിന്നു. ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്തതാണ്. അപമാനിക്കുന്ന രീതിയില്‍ അവര്‍ പറഞ്ഞതെന്നും അത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും സയനോര പറയുന്നു.

''കുട്ടിക്കാലം മുതല്‍ കറുത്തതായതിനാല്‍ ഞാന്‍ ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ നിലയില്‍ ആയിട്ടു പോലും ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞ് ആരെ പോലെയാണ് കാണാന്‍ എന്നാണ്''. – സയനോര പറയുന്നു. തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നായിരുന്നു ആഗ്രഹം എന്നും സയനോര പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി