ചലച്ചിത്രം

'ജനിച്ചതും വളര്‍ന്നതും ഇന്ത്യയില്‍, പക്ഷേ എന്റെ വീട് പാകിസ്ഥാന്‍'; തുറന്നു പറഞ്ഞ് അദ്‌നാന്‍ സമിയുടെ മകന്‍

സമകാലിക മലയാളം ഡെസ്ക്

നിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യയിലാണെങ്കിലും തന്റെ വീട് പാകിസ്ഥാനിലാണെന്ന് വ്യക്തമാക്കി പ്രമുഖ ഗായകന്‍ അദ്‌നാന്‍ സമിയുടെ മകന്‍ അസാന്‍ സമി. അച്ഛന്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചുവെങ്കിലും താന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണ് എന്നാണ് അസാന്‍ പറയുന്നത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

'ഞാന്‍ ജനിച്ചത് ഇന്ത്യയിലാണ്. എനിക്കിവിടെ സുഹൃത്തുക്കളുമുണ്ട്. എന്നിരുന്നാലും പാകിസ്ഥാനാണ് എന്റെ വീട്. ഇവിടെ ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിലെനിക്ക് ഏറെ അഭിമാനമുണ്ട്.' അസാന്‍ പറഞ്ഞു. അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരനായതിനെക്കുറിച്ച് താന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'പിതാവായതുകൊണ്ടാണ് ഇതേക്കുറിച്ച് അഭിപ്രായം പറയാത്തത്. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു. അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിനിഷ്ടമുള്ള രാജ്യത്താണ്. എന്നാല്‍ ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണ്.' 

15 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന സമിയ്ക്ക് 2016 ജനുവരി ഒന്നിനാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. സമിയുടെ പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു. അദ്‌നാന്‍ സമിക്ക് പാകിസ്ഥാന്‍ സിനിമ താരം സെബ ഭക്തറിലുണ്ടായ മകനാണ് അസാന്‍. 

സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാനില്‍നിന്ന് ഉയര്‍ന്നത്. ഇന്ത്യപാക് പ്രശ്‌നത്തില്‍ അദ്‌നാന്‍ സമി ഇന്ത്യ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് നേരിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍