ചലച്ചിത്രം

വിമർശകർക്ക് അതേ നാണയത്തിൽ മറുപടി; കൂടുതൽ​ ഹോട്ട് ചിത്രങ്ങളുമായി മീര നന്ദൻ

സമകാലിക മലയാളം ഡെസ്ക്

ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് മീര നന്ദൻ. ഇപ്പോഴിതാ വിമർശകർക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് താരം. ഗ്ലാമർ ചിത്രങ്ങൾ വീണ്ടും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരത്തിന്റെ മറുപടി.

നിങ്ങളുടെ മുൻവിധികൾ ഒരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് നടി ചിത്രത്തിനു അടിക്കുറിപ്പായി കുറിച്ചു. നടിക്ക് പിന്തുണയുമായി രജിഷ വിജയൻ, ആര്യ, പ്രയാഗ മാർട്ടിൻ, സ്രിന്ത, അനുമോൾ തുടങ്ങിയവർ എത്തി.

ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധനേടിയ താരംഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനിൽക്കുകയാണ്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടി സിനിമയിൽ ഇടവേള എടുത്തത്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്