ചലച്ചിത്രം

ഷോള്‍ നിറയെ മമ്മൂക്ക, ഊരി വീശി പിറന്നാള്‍ ആശംസിച്ച് അനു സിത്താര; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മത്സരിക്കുകയാണ് യുവതാരങ്ങള്‍. ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി,അജു വര്‍ഗീസ് തുടങ്ങിയ നിരവധി താരങ്ങളാണ് താരരാജാവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് നടി അനു സിത്താരയുടെ പിറന്നാള്‍ ആശംസയാണ്. വെറൈറ്റി ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

തന്റെ ഷോളിലൂടെയാണ് അനു സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മമ്മൂട്ടി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തതാണ് ഷോള്‍. അതിന് താഴെയായി ഹാപ്പി ബര്‍ത്ത്‌ഡേ മമ്മൂക്ക എന്ന് എഴുതിയിട്ടുണ്ട്. ധരിച്ചിരിക്കുന്ന ഷോള്‍ ഊരി വീശിയാണ് അനുവിന്റെ പിറന്നാള്‍ ആശംസ. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നടന്‍ അജു വര്‍ഗീസ് ഉള്‍പ്പടെ നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കില്ലിങ് എന്ന ക്യാപ്ഷനോടെയാണ് അജു വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി