വീട്ടിലെ ഒരാള്‍ കട്ട മമ്മൂട്ടി ഫാനും മറ്റൊരാള്‍ കട്ട മോഹന്‍ലാല്‍ ഫാനും ആണെങ്കില്‍ എങ്ങനെയുണ്ടാകും. സൂപ്പര്‍താരങ്ങളുടെ പേരില്‍ ഇടി ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. ജ്യോതിഷ രംഗത്ത് സജീവമായ ഹരി പത്തനാപുരത്തിന്റെ വീട്ടിലും ഇതാണ് അവസ്ഥ. അദ്ദേഹത്തിന്റെ അച്ഛന് മമ്മൂട്ടി ആരാധകനും അദ്ദേഹം മോഹന്‍ലാല്‍ ആരാധകനുമാണ്. ഇപ്പോള്‍ തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഹരി പത്തനാപുരം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ കട്ട ആരാധകനെയും കൂട്ടി മകന് താരത്തെ കാണാന്‍ എത്തി. അച്ഛനും അമ്മയും ഭാര്യയും മക്കളും ഹരിയുടെ കൂടെയുണ്ടായിരുന്നു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ കട്ട ആരാധകനെ ഹരി പരിചയപ്പെടുത്തിയത്.
തന്നെ മമ്മൂക്കഫാന്‍ ആക്കാന്‍ വേണ്ടി അച്ഛന് വളരെ പണ്ടുമുതല്‍ ശ്രമം തുടങ്ങിയിരുന്നു. മമ്മൂക്ക തകര്‍ത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങള്‍ ഒന്നിലധികം തവണ തീയറ്ററില്‍ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂക്കയെ കണ്ട് തിരിച്ച് മടങ്ങുമ്പോള്‍ കണ്ണ് നനഞ്ഞിരുന്നു. എത്രയോ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചത് സന്തോഷത്തിലായിരുന്നു അച്ഛനും അമ്മയും. അദ്ദേഹം കുറിച്ചു.
ഹരി പത്തനാപുരത്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
അച്ഛനും ഞാനും തമ്മില്‍ ഒരു അഭിപ്രായവ്യത്യാസമുണ്ട്. അച്ഛന് കട്ട മമ്മൂട്ടി ഫാനും ഞാന്‍ കട്ട മോഹന്‍ലാല്‍ ഫാനും ആണ്... എന്നെ മമ്മൂക്കഫാന്‍ ആക്കാന്‍ വേണ്ടി അച്ഛന് വളരെ പണ്ടുമുതല്‍ ശ്രമം തുടങ്ങിയിരുന്നു.മമ്മൂക്ക തകര്‍ത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങള്‍ ഒന്നിലധികം തവണ തീയറ്ററില്‍ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്.
കോട്ടയം കുഞ്ഞച്ചന്, അമരം ,ധ്രുവം,ഒരു വടക്കന്‍ വീരഗാഥ ,സിബിഐ ഡയറിക്കുറിപ്പ് ,ജാഗ്രത ,അധര്‍വ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങള്‍ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്. കോട്ടയം കുഞ്ഞച്ചന് 4 തവണ എങ്കിലും അച്ഛന് ഞങ്ങളെ കൊണ്ട് കാണിച്ചിട്ടുണ്ട്... ആ മമ്മൂട്ടിയുടെ കട്ട ആരാധകനെ മമ്മൂക്കയ്ക് ഒന്ന് നേരിട്ട് കാണിച്ചു കൊടുക്കണം എന്ന് ഞാന്‍ ചിന്തിച്ചു.ഇതറിഞ്ഞ മമ്മൂക്ക വളരെ സന്തോഷത്തോടു കൂടിയാണ് അച്ഛനെ കാണാമെന്ന് സമ്മതം മൂളിയത്...അങ്ങനെ അച്ഛനും മമ്മൂക്കയും തമ്മില്‍ ഒരു കൂടിക്കാഴ്ച ഒരുങ്ങി... ഒരുപാട് നേരം അവര്‍ തമ്മില്‍ സംസാരിച്ചിരുന്നു. ഒടുവില്‍ കാറില്‍ കയറിയപ്പോള്‍ അച്ഛന്റെ കണ്ണ് ഒന്ന് നനഞ്ഞിരുന്നു എന്ന് എനിക്ക് തോന്നി.
എത്രയോ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചത് സന്തോഷത്തിലായിരുന്നു അച്ഛനുമമ്മയും.... മലയാളത്തിന്റെ പ്രിയനടന് സ്റ്റാര്‍ മമ്മൂട്ടിക്ക് അ ഹൃദയത്തില്‍ തൊട്ട് ഒരായിരം ജന്മദിനാശംസകള്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ