ചലച്ചിത്രം

മലയാളത്തിന്റെ അഭിമാനമായ ഇന്ദ്രന്‍സിന് അഭിനന്ദനം അറിയിച്ച് മോഹന്‍ലാല്‍ 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ അഭിമാനം രാജ്യാന്തരതലങ്ങളില്‍ വീണ്ടും ഉയര്‍ത്തിയ നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയാണ് ഇന്ദ്രന്‍സ് വീണ്ടും മലയാളത്തിന്റെ അഭിമാനമായി മാറിയത്.  ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്‌കാരം. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണ് ഇത്. ഇതിന് പിന്നാല പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററിലൂടെയാണ് നടന്‍ മോഹന്‍ലാലിന്റെ പ്രതികരണം.

മുന്‍പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ്‌ലഭിച്ചത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പുതിയ നേട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി