ചലച്ചിത്രം

മുക്തയ്‌ക്കൊപ്പം ഡാന്‍സ് കളിച്ച് റിമി ടോമി; ഓണം കളറാക്കി താരങ്ങള്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഓണത്തിന്റെ ലഹരിയിലാണ്. ഓണാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കുകയാണ് എല്ലാവരും. സെലിബ്രിറ്റികളും ഇതില്‍ കുറവൊന്നും വരുത്തുന്നില്ല. ഇപ്പോള്‍ ഗായികയും അവതാരകയുമായ റിമി ടോമിയുടേയും നടി മുക്തയുടേയും വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ഇരുവരും ഒന്നിച്ച് ഓണത്തിന് ഡാന്‍സ് കളിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. 

കുടുംബത്തിനൊപ്പമായിരുന്നു റിമിയുടെ ഓണാഘോഷം. റിമിയുടെ സഹോദരന്റെ ഭാര്യകൂടിയായ മുക്തയ്‌ക്കൊപ്പം വീട്ടിലെ ആഘോഷത്തിനിടെയാണ് താരം നൃത്തം ചെയ്തത്. '4 വര്‍ഷത്തിനു ശേഷം ഒന്നു കളിച്ചു നോക്കിയതാ....... ഒരുപാട് സന്തോഷം നിറഞ്ഞ ഓണം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് നാടന്‍ ലുക്കിലാണ് മുക്ത. പട്ടുപാവാടയാണ് റിമിയുടെ വേഷം. ഇരുവരും മനോഹരമായാണ് ഡാന്‍സ് കളിക്കുന്നത്. പോസ്റ്റിന് താഴെ ഇരുവരുടേയും ഡാന്‍സിനെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. റിമി ടൊമിയും കുടുംബത്തോടൊപ്പമുള്ള ഓണ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

2015 ലാണ് മുക്തയും റിമിയുടെ സഹോദരന്‍ റിങ്കു ടോമിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് കിയാര എന്ന മകളുമുണ്ട്. വിവാഹ ശേഷം വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. അടുത്തിടെയാണ് റിമി ടോമി വിവാഹ ബന്ധം വേര്‍പിരിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം