ചലച്ചിത്രം

70 കിലോ ഭാരം ഉയര്‍ത്തി ആലിയ; ബ്യൂട്ടി മാത്രമല്ല ഡബിള്‍ സ്‌ട്രോങ്ങുമാണെന്ന് ആരാധകര്‍; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭിനയത്തില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഡബിള്‍ സ്‌ട്രോങ്ങാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ജിമ്മിലെ വര്‍ക്കൗട്ടും യോഗവുമെല്ലാം ആയി തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താരം ശ്രമിക്കുന്നുണ്ട്. ഇതിനായി എത്ര റിസ്‌ക് എടുക്കാനും താരം തയാറാണ്. ഇപ്പോള്‍ താരം വെയ്റ്റ് ലിഫ്റ്റിങ്ങിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. കുറച്ചൊന്നുമല്ല എഴുപത് കിലോ ഭാരമാണ് താരം ഉയര്‍ത്തിയത്. ആലിയയുടെ പരിശീലകനായ സൊഹ്‌റബ് ഖുഷ്‌റുഷാഷിയാണ് താരത്തിന്റെ വെയിറ്റ് ലിഫ്റ്റിങ് വിഡിയോ പുറത്തുവിട്ടത്. 

70 കിലോ താരത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റാണെന്നാണ് പരിശീലകന്‍ പറയുന്നത്. ഈ വര്‍ഷം ആദ്യമാണ് സൊഹ്‌റബിന്റെ അടുത്ത് ആലിയ പരിശീലനത്തിന് എത്തുന്നത്. ആ സമയത്ത് താരം ഭാരം എടുക്കാറുണ്ടായിരുന്നില്ല. സ്‌ട്രോങ്ങാവുന്നത് ആസ്വദിക്കാന്‍ തുടങ്ങിയത് കുറച്ചുകഴിഞ്ഞാണ്. ആദ്യത്തെ തവണ 20 കിലോ ഭാരമാണ് താരം ഉയര്‍ത്തിയത്. 20 കിലോയുടെ ഒരു ഡംബലാണ് ഇതിനായി ഉപയോഗിച്ചത്. ഒമ്പത് മാസം മുന്‍പായിരുന്നു ഇത്. തുടര്‍ന്ന് വളരെ വേഗത്തിലാണ് ഉയര്‍ത്തുന്ന ഭാരം വര്‍ധിച്ചത് എന്നാണ് പരിശീലകന്‍ പറയുന്നത്. 

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് 50 കിലോ ഭാരം അഞ്ച് തവണയാണ് താരം ഉയര്‍ത്തിയത്. ഇന്നായിരുന്നു ഭാരം ഉയര്‍ത്തേണ്ട ദിവസം. 60 കിലോ ഭാരം മൂന്ന് തവണയാണ് ഉയര്‍ത്തിയത്. അതിനിടെ താന്‍ എണ്ണാന്‍ വിട്ടുപോയപ്പോള്‍ തന്നെ രൂക്ഷമായി നോക്കിയെന്നും അദ്ദേഹം കുറിച്ചു. അതിന് പിന്നാലെയാണ് ആലിയ 70കിലോ ഭാരം ഉയര്‍ത്തിയത്. ഈ റെക്കോഡും തകര്‍ക്കാനുള്ള തയാറെടുപ്പിലാണ് ആലിയയും പരിശീലകനും. 

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതിന് പിന്നാലെ താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ബ്യൂട്ട് മാത്രമല്ല സ്‌ട്രോങ്ങുമാണ് ആലിയ എന്നാണ് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം