ചലച്ചിത്രം

'സ്വിംസ്യൂട്ടിനും ആക്ഷനും ഇടയില്‍ നിന്ന് എന്നെ കണ്ടുപിടിക്കൂ'; ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം; വിശാലിന്റെ 'ആക്ഷന്‍' ടീസര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ വിജയ നായികയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് താരം. വിശാല്‍ നായകനായി എത്തുന്ന ആക്ഷനിലൂടെയാണ് ഐശ്വര്യ തമിഴിലേക്ക് എത്തുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളാണ് ഐശ്വര്യ. ഇപ്പോള്‍ ആക്ഷന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. 

പേരുപോലെ തന്നെ ആക്ഷന് പ്രധാന്യം നല്‍കിക്കൊണ്ടുള്ള ബിഗ് ബജറ്റ് ചിത്രമാണിത്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്നതാണ് ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസര്‍. ഐശ്വര്യ ലക്ഷ്മിയെ കൂടാതെ തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

ഐശ്വര്യയും തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആക്ഷനും, സ്വിമ്മിങ് സ്യൂട്ടുകള്‍ക്കും ഫ്‌ലൈയിങ് കാറുകള്‍ക്കും ഇടയില്‍ നിന്ന് എന്നെ കണ്ടെത്തൂ എന്ന പറഞ്ഞാണ് താരം ടീസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്ര ബ്രില്യന്റായ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ