ചലച്ചിത്രം

'ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി, പിന്നെ കണ്ടത് ബിഎംഡബ്ല്യൂവില്‍ അമ്പലത്തില്‍ പോകുമ്പോള്‍'; ജയസൂര്യ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഹാപ്പി കപ്പിളാണ് ജയസൂര്യയും ഭാര്യ സരിതയും. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പാണ് ജയസൂര്യയുടെ ജീവിതത്തിലേക്ക് സരിത എത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാം സരിത കൂട്ടായി ഉണ്ടായിരുന്നു. എന്നാല്‍ സരിതയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് ജയസൂര്യ മറ്റൊരു പ്രണയമുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു അത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന പെണ്‍കുട്ടി ജയസൂര്യയെ ഉപേക്ഷിച്ച് പോയി. വര്‍ശങ്ങള്‍ക്ക് ശേഷം ആ കാമുകിയെ വഴിയില്‍ വെച്ചു കണ്ടപ്പോള്‍ ഷാജിപാപ്പന്‍ സ്റ്റൈലില്‍ ഡയലോഗ് പറഞ്ഞെന്നാണ് ജയസൂര്യ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

'ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കില്‍ സമ്പന്ന കുടുംബം. ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സിനിമാ നടനൊക്കെയായി, വണ്ടികളൊക്കെയെടുത്തു. ആദ്യമായൊരു ബി.എം.ഡബ്ല്യൂ എടുത്ത് അമ്പലത്തില്‍ പോകുമ്പോള്‍ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു. എന്നെയും കണ്ടു. എന്റെ ഉള്ളില്‍ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല? ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു. 'എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്'ജയസൂര്യ പറഞ്ഞു.

വീട്ടില്‍ ചെന്നയുടന്‍ ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്നയാളാണ് സരിതയെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍