ചലച്ചിത്രം

കാമുകനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് നയന്‍താര; മുഖം മറച്ചതെന്തിനെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 'നെട്രികണ്‍' (മൂന്നാം കണ്ണ്) എന്ന് പേര് നല്‍കിയ ചിത്രം നിര്‍മ്മിക്കുന്നത് താരത്തിന്റെ കാമുകന്‍ വിഘ്‌നേശ് ശിവന്‍ ആണ്. വിഘ്‌നേശിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.

മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്നലെ (സെപ്റ്റംബര്‍ 15) ആയിരുന്നു 'നെട്രികണ്‍' ചിത്രീകരണം ആരംഭിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് ശേഷം വിഘ്‌നേശ് ശിവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വിഘ്‌നേശ് എടുത്ത ഒരു ബേര്‍ഡ്‌സ് വ്യൂ സെല്‍ഫി ആയിരുന്നു അത്. 

പക്ഷേ, മനോഹരമായ ചിത്രത്തില്‍ നയന്‍താര തന്റെ മുഖം ഇരുകൈകളും കൊണ്ട് മറച്ചിരുന്നു. 'നെട്രികണ്‍' സിനിമയിലെ തന്റെ ലുക്ക് ഇപ്പോള്‍ പുറത്തുവിടാന്‍ ആഗ്രഹമില്ലാത്തതിനാലാണ് നയന്‍താര മുഖം മറച്ചുപിടിച്ചതെന്നാണ് വിഘ്‌നേശ് പറയുന്നത്. വിഘ്‌നേശ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ഇത് വ്യക്തമായിരുന്നു.

'ഒരിക്കല്‍ക്കൂടി ഒന്നിച്ചൊരു ഷൂട്ടിങ്ങിന് തുടക്കമായി, പക്ഷേ ഇത്തവണ വ്യത്യസ്ത വേഷങ്ങളിലാണ്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്തുവിടുന്നതാണ്'- ഫോട്ടോയ്‌ക്കൊപ്പം വിഘ്‌നേശ് എഴുതി. 

ചിത്രത്തില്‍ അന്ധയായ പെണ്‍കുട്ടിയായാണ് നയന്‍താര അഭിനയിക്കുന്നതെന്നാണ് വിവരം. രജനീകാന്ത് നായകനാവുന്ന 'ദര്‍ബാര്‍', ചിരഞ്ജീവിയുടെ 'സൈറ നരസിംഹ റെഡ്ഡി', വിജയ് ചിത്രം 'ബിഗില്‍' എന്നിവയാണ് നയന്‍താരയുടേതായി ഉടന്‍ തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല