ചലച്ചിത്രം

സിദ്ധാര്‍ത്ഥിന്റെ ഭാര്യയായി ലിജോ മോള്‍; തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കി താരം

സമകാലിക മലയാളം ഡെസ്ക്

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലിജോമോള്‍ ജോസ്. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം ഇപ്പോള്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തമിഴ് സൂപ്പര്‍താരം സിദ്ധാര്‍ത്ഥിന്റെ നായികയായാണ് ലിജോ മോള്‍ എത്തുന്നത്. 

സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ത്രില്ലര്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ജി.വി പ്രകാശ് കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ഭാര്യയായാണ് ലിജോ മോള്‍ എത്തുന്നത്. ശശി എഴുതി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ ആറിനാണ് റിലീസ് ചെയ്തത്. കാശ്മീര പര്‍ദേശിയാണ് ചിത്രത്തിലെ മറ്റൊരു നായിക. 

സിദ്ധാര്‍ത്ഥിന്റെ നായികയായുള്ള ലിജോ മോളുടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. താരത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. മലയാളത്തിലെ കൊച്ചു പെണ്ണല്ല, തമിഴില്‍ എത്തിയപ്പോള്‍ വലുതായി എന്നാണ് ആരാധകരുടെ കമന്റുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍