ചലച്ചിത്രം

'47കാരിയായ ഞാന്‍ ഇങ്ങനെയാണ്'; കണ്‍തടത്തില്‍ കറുപ്പും ശരീരത്തില്‍ ചുളിവുകളുമുള്ള ചിത്രം പങ്കുവെച്ച് നടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

പ്രായം എത്രയായാലും ആരാധകര്‍ തങ്ങളുടെ സുന്ദര മുഖം മാത്രം കാണാവൂ എന്ന് നിര്‍ബന്ധമുള്ളവരാണ് സിനിമ താരങ്ങള്‍. യൗവ്വനം നിലനിര്‍ത്താന്‍ എന്തിനും ഇവര്‍ തയാറാകും. എന്നാല്‍ കണ്‍തടത്തില്‍ കറുപ്പും ശരീരത്തില്‍ ചുളിവുകളും വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടിയും മോഡലുമായ ലിസ റായ് ആണ് മേക്കപ്പ് ഇല്ലാത്ത തന്റെ സെല്‍ഫി ആരാധകര്‍ക്കായി പങ്കുവെച്ചത്. പ്രായം വ്യക്തമായി അറിയുന്ന ചിത്രം ആരാധകരുടെ മനം കവരുകയാണ്. 

47 കാരിയായ ഞാന്‍ ഇങ്ങനെയാണ് എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. നമ്മള്‍ എങ്ങനെയാണോ അങ്ങനെയിരിക്കാനുള്ള ധൈര്യം നമുക്കണ്ടോ? ചെറുപ്പത്തില്‍ എനിക്ക് ഇല്ലായിരുന്നു. എല്ലാവരും നമ്മുടെ മൂല്യം മനസിലാക്കണം എന്നില്ല. പക്ഷേ നിങ്ങളുടെ ശരീരത്തെയും അത് പറയുന്ന കഥകളേയും നിങ്ങളുടെ അനുഭവങ്ങളേയും നിങ്ങളുടെ ഉള്ളിനേയും സ്‌നേഹിക്കൂ. നിങ്ങളുടെ മൂല്യം എന്തെന്ന് അറിയൂ. നിങ്ങളുടെ തിളക്കം ലോകത്തില്‍ പ്രതിഫലിക്കും. ഇപ്പോള്‍ അങ്ങനെയല്ലെങ്കിലും നിങ്ങളെ സ്‌നേഹിക്കൂ' എന്നാണ് താരം കുറിച്ചത്. 

പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്നും നിങ്ങള്‍ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റ്. നിങ്ങളുടെ ശരീരത്തിലുള്ളതുപോലെ എന്റെ ശരീരത്തിലും ചുളിവുകളുണ്ടെന്നും ഇപ്പോള്‍ ഞാന്‍ അതിനെ സ്‌നേഹിക്കുകയാണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്. ഈ വര്‍ഷം ആദ്യമാണ് ലിസ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ക്ലോസ് ടു ദി ബോണ്‍ പുറത്തിറക്കിയത്. സിനിമ ജീവിതത്തെക്കുറിച്ചും കാന്‍സറോടുള്ള പോരാട്ടത്തെക്കുറിച്ചും ഈ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു