ചലച്ചിത്രം

'യഥാര്‍ഥ സത്യം ഇതാ,  ഈ വിഡിയോ ഇന്നേ വരെ ഞാന്‍ ആരെയും പുറത്തുകാണിച്ചിട്ടില്ല'; മറുപടിയുമായി ബാല

സമകാലിക മലയാളം ഡെസ്ക്

നടന്‍ ബാല കഴിഞ്ഞ ദിവസം ഓണം ആഘോഷിച്ചത് മകള്‍ അവന്തികയ്ക്ക് ഒപ്പമായിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് താരത്തിന് നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു.

ബാല പങ്കുവെച്ച വിഡിയോയില്‍ മകള്‍ പേടിച്ച് നില്‍ക്കുന്നതും ദുഖിച്ച് നില്‍ക്കുന്നതും ചൂണ്ടിക്കാട്ടി പല ആരാധകരും പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. അതിന് മറുപടിയെന്നോണം മകളുമായുള്ള ഒരു പഴയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല ഇപ്പോള്‍. മകള്‍ക്കൊപ്പം കളിക്കുന്ന ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചൊരുക്കിയ വിഡിയോ ആണ് ബാല ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. അമൃതയും ഒപ്പമുണ്ട്.

വിഡിയോയ്‌ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട് കുറിപ്പും അദ്ദേഹം എഴുതുകയുണ്ടായി.

ബാലയുടെ കുറിപ്പ്:

'യഥാര്‍ഥ സത്യം ഇതാ. ഈ വിഡിയോ ഇന്നേ വരെ ഞാന്‍ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകള്‍ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാന്‍ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്, അവള്‍ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.'–ബാല കുറിച്ചു.


ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍