ചലച്ചിത്രം

'ഇത് ഇത്തിരി കടന്നുപോയി'; ഡാന്‍സിനിടെ പ്ലേറ്റുകള്‍ എറിഞ്ഞ് ഉടച്ച് ശില്‍പ; വിമര്‍ശനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നടി ശില്‍പ ഷെട്ടി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശില്‍പ ഷെട്ടി ഷെയര്‍ ചെയ്ത പുതിയൊരു വിഡിയോയാണ് ചര്‍ച്ചയാകുന്നത്. 

ശില്‍പ്പ ഷെട്ടി കുടുംബത്തോടൊപ്പം നൃത്തം ചെയ്യുകയാണ്. അതിനിടയില്‍ പാത്രങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നു. ദുബായിയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് വിഡിയോ. അതേസമയം ശില്‍പ ഷെട്ടിയുടെ പ്രവൃത്തിക്കെതിരെ രൂക്ഷമായി വിമര്‍ശനങ്ങളും വരികയാണ്.

ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. നിരുത്തരവാദപരമായ പ്രവൃത്തിയാണ്. ഇത്തരം ഒരു വിഡിയോ പോസ്റ്റ് ചെയ്തതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നിരവധിയാണ്. പണം കൂടുതല്‍ ഉള്ളതിന്റെയാണ് ഈ കാട്ടിക്കൂട്ടുന്നതൊക്കെയെന്നും കുറച്ച് ഇല്ലാത്തവര്‍ക്ക് നല്‍കാനുമുളള ഉപദേശങ്ങളും കമന്റുകളായി നിറയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ