ചലച്ചിത്രം

''പോരുന്നോ കൂടെ''; പിന്തുടര്‍ന്ന ഫോട്ടോഗ്രഫറെ ഞെട്ടിച്ച് ജാന്‍വി കപൂര്‍: വീഡിയോ

സമകാലിക മലയാളം ഡെസ്ക്

രു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഒരുപാട് പ്രേക്ഷകരുള്ള താരപുത്രിയാണ് ജാന്‍വി കപൂര്‍. ഇന്‍സ്റ്റഗ്രാമില്‍ 3.6 മില്യണ്‍ ഫോളോവേഴ്‌സുണ്ട് ജാന്‍വിക്ക്. അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വിക്ക് പിന്നാലെ നിരവധി പാപ്പരാസികളുമുണ്ട്. 

തന്നെ പിന്‍തുടര്‍ന്ന ഫോട്ടോഗ്രാഫര്‍ക്ക് ജാന്‍വി നല്‍കിയ മനോഹരമായ ചിരിയും തുടര്‍ന്നുള്ള വാക്കുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സലൂണില്‍ നിന്ന് ഇറങ്ങി വരുന്ന ജാന്‍വിയെയാണ് വീഡിയോയില്‍ കാണുന്നത്. താരം നടന്ന് വന്ന് കാറില്‍ വന്ന് കേറുന്നത് വരെ ഫോട്ടോഗ്രാഫര്‍മാര്‍ 'ജാന്‍വി മേ, ജാന്‍വി ജി നോക്കൂ' എന്നൊക്കെ പറഞ്ഞ് പിറകെ നടക്കുന്നുണ്ട്.

തുടര്‍ന്ന് താരം കാറിന് സമീപമെത്തിയപ്പോള്‍, 'ഞങ്ങളുടെ കൂടെ കാറില്‍ പോരുന്നോ' എന്നായി. ജാന്‍വി ഇങ്ങനെ ചോദിച്ചതും ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് പറഞ്ഞ് ചിരിച്ച് നന്ദി പറഞ്ഞു. ഫോട്ടോഗ്രഫര്‍ക്ക് നേരെ നോക്കി നല്ലൊരു ചിരി ചിരിക്കാനും താരം മറന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. 

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ധടക് എന്ന ചിത്രത്തിലാണ് ജാന്‍വി ആദ്യമായി അഭിനയിച്ച്ത്. ഷാഹിദ് കപൂറിന്റെ സഹോദന്‍ ഇഷാന്‍ ഖട്ടറായിരുന്നു ചിത്രത്തിലെ നായകന്‍. നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി നേടിയ മറാഠി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ധടക്. മകളുടെ ആദ്യ ചിത്രം കാണാനുള്ള ഭാഗ്യം ശ്രീദേവിക്ക് ലഭിച്ചില്ല. അവരുടെ മരണ ശഷമാണ് ചിത്രം റിലീസ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി