ചലച്ചിത്രം

''ഞാന്‍ സെക്‌സിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല'': വഴുതനയുടെ സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

ചന നാരായണന്‍കുട്ടി പ്രധാനവേഷത്തിലെത്തിയ വഴുതന എന്ന ഹൃസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയാണ്. അലക്‌സ് സംവിധാനം ചെയ്ത വഴുതനങ്ങ ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ക്ക് നേരെയുള്ള പരിഹാസമായാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. രചന നാരായണന്‍കുട്ടിയും ജയകുമാറുമാണ് ഇതില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

അതേസമയം പ്രമേയം ഇതാണെങ്കിലും ചിത്രത്തില്‍ അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും മറ്റും ഉള്‍പ്പെടുത്തി എന്ന വിമര്‍ശനം വഴുതനയ്‌ക്കെതിരെ ഉയര്‍ന്നു വരുന്നുണ്ട്. അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് മാത്രം പുറത്തിറക്കിയ ടീസറും വെറും കച്ചവട തന്ത്രമാണെന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്. 

ഇതിനിടെ വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായി വഴുതനയുടെ സംവിധായകന്‍ അലക്‌സ് രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്. ടീസറിലും ചിത്രത്തിലും ലൈംഗിക ചുവയുള്ള രംഗങ്ങള്‍ ഉള്‍കൊള്ളിച്ചു എന്ന വിമര്‍ശനങ്ങളെ നിഷേധിക്കുകയാണ് സംവിധായകന്‍. 

സ്ത്രീപക്ഷ സിനിമകള്‍ ഇഷ്ടപെടുന്ന ആളാണ് താനെന്നും മുന്‍പ് ഞാന്‍ ചെയ്ത ആംബുലന്‍സ് എന്ന ഹ്രസ്വ ചിത്രവും അങ്ങനെയുള്ളതാണ് എന്നും അലക്‌സ് പറയുന്നു. ആംബുലന്‍സില്‍ കലാഭവന്‍ മണിയായിരുന്നു അഭിനയിച്ചത്. റേപ്പ് സീന്‍ ഉള്‍പ്പടെ അതില്‍ ഉണ്ടായിരുന്നു. പക്ഷെ ഒട്ടും വള്‍ഗാരിറ്റി ഇല്ലാതെയാണ് അതെല്ലാം അവതരിപ്പിച്ചത് എന്നും അലക്‌സ് പറഞ്ഞു. 

ഒരു ചെറുകഥ വായിച്ചപ്പോള്‍ തനിക്ക് തോന്നിയ ചിന്തയില്‍ നിന്നാണ് വഴുതനങ്ങ എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്. ആ കഥ എഴുതിയ ആള്‍ തന്നെയാണ് ഇതിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ടീസറിലും ചിത്രത്തിലും ലൈംഗിക ചുവയുള്ള രംഗങ്ങള്‍ ഉള്‍കൊള്ളിച്ചു എന്ന് പറയുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. 

ഞാന്‍ സെക്‌സിന് വേണ്ടി ഒന്നും അതില്‍ ചെയ്തിട്ടില്ല.  അക്കാര്യം ഈ ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും. നെഗറ്റീവ് രീതിയില്‍ ചിന്തിക്കാതെ, അതായത് ജയകുമാര്‍ ചേട്ടന്റെ കഥാപാത്രത്തിന്റെ കാഴ്ച്ചപ്പാടില്‍ ചിന്തിക്കാതെ രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ അതില്‍ പോസിറ്റീവ് മാത്രമേ കാണാനാകൂ'- അലക്‌സ് വ്യക്തമാക്കി.

'പല സീനിലും കാണിക്കുന്ന രചനയുടെ മുഖഭാവങ്ങള്‍ അങ്ങനെ  വേണ്ടിയിരുന്നില്ല എന്ന് പലരും പറയുന്നുണ്ട്. അതിനെ ഞാന്‍ മുഴുവനായില്ലെങ്കിലും കുറച്ച് അംഗീകരിക്കുന്നുണ്ട്. പക്ഷെ അതൊന്നും നെഗറ്റീവ് അല്ലാതെ പോസിറ്റീവ് ആയി ചിന്തിക്കാനാണ് ഞാന്‍ പറയുന്നത്. എന്നെ വിളിച്ചവരോടെല്ലാം ഈ ഉത്തരമാണ് ഞാന്‍ പറഞ്ഞത്...

ഞാന്‍ രചനയെക്കാള്‍ വലിയൊരു ആര്‍ടിസ്റ്റിനെ ആണ് കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ അന്ന് നോക്കി കൊണ്ടിരുന്നത്. പക്ഷേ രചനയെ എനിക്ക് അന്നേ ഇഷ്ടമായിരുന്നു. ഇഷ്ടം എന്ന് വച്ചാല്‍, രചന ഇത് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. 

മറിമായം എന്ന പരമ്പരയിലൂടെ രചനയുടെ കഴിവ് ഞാന്‍ കണ്ടറിഞ്ഞതാണ്. അവരുടെ കണ്ണുകളുടെ  എക്‌സ്‌പ്രെഷന്‍സ്, മുഖത്ത് പെട്ടെന്നുണ്ടാകുന്ന ഭാവപ്രകടനങ്ങള്‍ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു... ജയകുമാര്‍ ചേട്ടനേയും അതുകൊണ്ടാണ് തിരഞ്ഞെടുത്തത്.. രണ്ട് പേരും വന്നാല്‍ നന്നാകുമെന്ന് എനിക്കുറപ്പായിരുന്നു'- അലക്‌സ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്