ചലച്ചിത്രം

പൃഥ്വിരാജ് എസ്, പന്ത്രണ്ട് സി; വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ പൊടിമീശക്കാരന്‍, വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ടന്‍ പൃഥ്വിരാജിന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോഴത്തെ ആ ബുദ്ധിജീവിയായിരുന്ന കണ്ണടക്കാരന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്. 

പൃഥ്വിയുടെ സ്‌കൂള്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പഠിക്കുന്ന കാലത്ത് സ്‌കൂളിന്റെ അഭിമാന താരങ്ങളില്‍ ഒരാളായിരുന്നു പൃഥ്വി. സ്‌കൂളിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചവരുടെ ഒരു ലിസ്റ്റിലാണ് 12ാം ക്ലാസുകാരനായ പൃഥ്വിരാജ് എസിന്റെ ചിത്രമുള്ളത്. 

സൈനിക് സ്‌കൂളിലായിരുന്നു പൃഥ്വിരാജിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പൃഥ്വിയുടെ ചേട്ടന്‍ ഇന്ദ്രജിത്തും ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിച്ചത്. ഈ പൊടിമീശക്കാരന്‍ പയ്യന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത