ചലച്ചിത്രം

കാൻസർ രോഗികൾക്കായി തലമൊട്ടയടിച്ച അപർണയ്ക്ക് ബോളിവുഡിന്റെ സ്നേഹം; അഭിനന്ദനവുമായി അനുഷ്ക 

സമകാലിക മലയാളം ഡെസ്ക്

കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാനായി തലമൊട്ടയടിച്ച ഇരിഞ്ഞാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അപർണ ലവകുമാർ വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിത ബോളിവുഡ് നടി അനുഷ്ക ശർമ്മയും അപർണയെ പ്രശംസിച്ച് രം​ഗത്തെത്തിക്കഴിഞ്ഞു. 

തന്റെ ഔദ്യോ​ഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അനുഷ്ക അപർണയയെ അഭിനന്ദിച്ചത്. അപർണ മുടി നൽകിയ വാർത്തയാണ് തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ അനുഷ്ക പങ്കുവച്ചത്. മുട്ടറ്റം നീളമുള്ള മുടി കൈയ്യിൽ പിടിച്ച് നിൽക്കുന്ന അപർണയെ ചിത്രത്തിൽ കാണാം. 

തൃശ്ശൂർ ആമ്പല്ലൂർ സ്വദേശിനി അപർണ ഇതിനുമുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.  ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്താൻ എത്തിയപ്പോഴായിരുന്നു അത്. അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പണമില്ലാതെ കരഞ്ഞ മക്കൾക്ക് തന്റെ കൈയിലെ മൂന്നു സ്വർണവളകൾ ഊരിനൽകിയിരുന്നു അപർണ. പതിനൊന്നു വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം. 60,000 രൂപയുടെ ബിൽ അടച്ചാലെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകൂ എന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തപ്പോഴായിരുന്നു അപർണയുടെ ഈ പ്രവർത്തി. 

ട്രാഫിക് നിയമങ്ങളെപ്പറ്റിയും വ്യക്തി സുരക്ഷയെപ്പറ്റിയും ക്ലാസെടുക്കാറുള്ള അപർണ അത്തരമൊരു ക്ലാസിനിടെയാണ് മുടിദാനം ചെയ്യാൻ തീരുമാനിച്ചത്. കാൻസർ ബാധിതയായ ഒരു അഞ്ചാം വിദ്യാർത്ഥിയെ കണ്ടതാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അപർണ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി