ചലച്ചിത്രം

ഉത്തേജകമരുന്ന് കഴിച്ച് നിയന്ത്രണം വിട്ടു: സല്‍മാന്‍ ഖാന്റെ മുന്‍ ബോഡിഗാര്‍ഡിനെ പൊലീസ് പിടിച്ചത് വലയെറിഞ്ഞ്, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പ്രതികളെ പൊലീസ് വലവീശി പിടിച്ചു എന്നെല്ലാം സാധാരണയായി ഉപയോഗിക്കാറുള്ള പ്രയോഗമാണ്. എന്നാല്‍ എന്നാല്‍, ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ മുന്‍ ബോഡിഗാര്‍ഡിനെ പൊലീസ് പിടിച്ചത് അക്ഷരാര്‍ഥത്തില്‍ വലവീശി തന്നെയാണ്. 

മുംബൈയില്‍ ബൗണ്‍സറായി ജോലി ചെയ്യുന്ന അനസ് ഖുറേഷി എന്നയാളെയാണ് മൊറാദ്ബാദില്‍ വച്ച് ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടിയത്. അമിതമായി സ്റ്റിറോയ്ഡ് ഉപയോഗിച്ച് നിലതെറ്റി ബഹളം വച്ച അനസിനെ നാട്ടുകാരുടെ സഹായത്തോടെ കയറും മീന്‍പിടിക്കുന്ന വലയും ഉപയോഗിച്ചാണ് പിടിക്കാനായത്. 

രണ്ട് വര്‍ഷം മുന്‍പ് വരെ സല്‍മാന്റെ സ്വകാര്യ സുരക്ഷാവിഭാഗത്തില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു അനസ്. പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹം ജന്മനാട്ടില്‍ എത്തിയത്. രണ്ട് ദിവസം മുന്‍പ് ഇവിടെ നടന്ന മിസ്റ്റര്‍ മൊറാദാബാദ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഫസ്റ്റ് റണ്ണറപ്പാവുകയും ചെയ്തു. എന്നാല്‍ ഈ ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയില്‍ അനസ് അസ്വസ്ഥനായിരുന്നുവെന്നാണ് പറയുന്നത്. 

രാവിലെ ഉണര്‍ന്നതോടെയാണ് അനസിന്റെ ശരീരത്തില്‍ തലേ ദിവസം ഉപയോഗിച്ച മരുന്നിന്റെ പാര്‍ശ്വഫലം കണ്ടുതുടങ്ങിയത്. ഉടനെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഓടുകയും വഴിയാത്രക്കാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു തകര്‍ക്കുകയും ചെയ്യാന്‍ തുടങ്ങി. അക്രമാസക്തനായ ഇയാളെ പിടികൂടാന്‍ കഴിയാതെ വന്നപ്പോഴാണ് വല ഉപയോഗിച്ചത്. 

പിടിയിലായ അനസിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ബറേയ്‌ലിയിലെ മാനസികരോഗാശുപത്രിയിലും പ്രവേശിപ്പിച്ചു. 2017ല്‍ ഒരു ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ അനസ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു