ചലച്ചിത്രം

'തെലുങ്കിലെ ലൂസിഫര്‍ ചിരഞ്ജീവി'; പൃഥ്വിയുടെ വേഷം ആര് ചെയ്യും?

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൂസിഫര്‍ തെലുങ്കിലേക്ക് മൊഴിമാറ്റുകയാണ്. മെഗാ സ്റ്റാര്‍ ചിരഞ്ജീവിയാണു ലൂസിഫറില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കും. എന്നാല്‍ പൃഥ്വിരാജ് ചെയ്ത വേഷം ആരാണ് ചെയ്യുക എന്ന് തീരുമാനമായിട്ടില്ല.

അതേസമയം, പൃഥ്വിരാജിന്റെ കഥാപാത്രം തെലുങ്കിലും അദ്ദേഹം തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ചിരഞ്ജീവി പറഞ്ഞു. എന്നാല്‍ ഈ വേഷത്തിലേക്ക് രാം ചരണ്‍ ആണ് മികച്ചത് എന്നാണ് പൃഥ്വി പറഞ്ഞത്. സെയ്‌റാ നരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍. 

സജീവരാഷ്ട്രീയത്തിനു ശേഷം ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം സെയ്‌റാ നരസിംഹ റെഡ്ഡിയുടെ മലയാളം ട്രെയിലര്‍ പ്രകാശനത്തിലാണ് ഇരുതാരങ്ങളും സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെട്ടത്. നടനും ലൂസിഫറിന്റെ സംവിധായകനുമായ പൃഥ്വിരാജാണ് ട്രെയിലര്‍ പ്രകാശനം ചെയ്തത്. 

മലയാളമടക്കം അഞ്ച് ഭാഷകളില്‍ ഒക്ടോബര്‍ രണ്ടിനു ചിത്രം തിയറ്ററുകളിലെത്തും. മോഹന്‍ലാല്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല അവതരണത്തിന് മലയാളത്തില്‍ ശബ്ദം കൊടുത്തിരിക്കുന്നത്. സുരേന്ദ്ര റെഡ്ഡിയാണു സംവിധാനം. ചിരഞ്ജീവിയുടെ 151ാമത് ചിത്രവും രാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ഈ ചിത്രം.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തിയ്യറ്ററുകളിലെത്തുക. ബാഹുബലി, കെജിഎഫ് തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യമികവോടെയായിരിക്കും സെയ്‌റാ എത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി