ചലച്ചിത്രം

'ബോറടിപ്പിക്കുന്ന മമ്മിയായി ഞാനും മാറും': മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് എമി ജാക്‌സണ്‍, വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ര്‍ഭകാലം ഏറ്റവുമധികം ആഘോഷിച്ച നടിയായിരിക്കും എമി ജാക്‌സണ്‍. തന്റെ ഉദരത്തില്‍ കുഞ്ഞ് വളരാന്‍ തുടങ്ങിയത് മുതലുള്ള ഓരോ നിമിഷവും താരം ആസ്വദിക്കുകയായിരുന്നു. എമിയുടെ വിശേഷങ്ങളറിയാന്‍ ആരാധാകര്‍ക്കും വലിയ താല്‍പര്യമാണ്. അതുകൊണ്ട് തന്നെ എമി ജാക്‌സണ് ആണ്‍കുഞ്ഞു പിറന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വലിയ തരംഗം സൃഷ്ടച്ചിരുന്നു. 

ആന്‍ഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവിച്ച സമയത് പ്രതിശ്രുത വരന്‍ ജോര്‍ജ് പനയോട്ടിനും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ നിന്നെടുത്ത ചിത്രമാണ് എമി പങ്കുവച്ചിരുന്നത്. 

ഇപ്പോള്‍ കുഞ്ഞ് ആന്‍ഡ്രിയാസിന് മുലയൂട്ടുന്ന ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. 'എന്റെ മകനും ഞാനും,' എന്ന തലക്കെട്ടോടെ നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. 'ബോറടിപ്പിക്കുന്ന മമ്മിയായി താനും മാറിക്കൊണ്ടിരിക്കുന്നു'- എന്നും എമി കുറിച്ചു.

'അതു കണ്ട് ഈ ചിത്രത്തില്‍ ബോറടിപ്പിക്കുന്നതായി ഒന്നുമില്ലല്ലോ' എന്ന് ബ്രിട്ടീഷ് മോഡലും എമിയുടെ സുഹൃത്തുമായ റോക്‌സി ഹോര്‍ണര്‍ ചോദിക്കുന്നുണ്ട്. ഏറ്റവും മനോഹരവും ദൈവികവുമായ ചിത്രമെന്നാണ് ആരാധകര്‍ ഇതിനെ വിളിച്ചത്. 

ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷം ഒരു മാതൃദിനത്തിലാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. വലിയ വയറും വയറിലെ സ്‌ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ ഭാരം വര്‍ധിക്കുന്നതുമെല്ലാം എമി കൃത്യമായി തന്റെ ആരാധകരെ അറിയിക്കാന്‍ മറന്നില്ല. 

2010ല്‍ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ഇന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശങ്കര്‍ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു