ചലച്ചിത്രം

'ഒരു സ്റ്റേഷനിലെ മുഴുവൻ പൊലീസും സഹായത്തിനായി എത്തി'; നന്ദിപറഞ്ഞ് ബാല, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്തുചെയ്യണമെന്നറിയാതെ ആശ്രമങ്ങളിൽ കഴിയുന്ന വയോധികർക്ക് സഹായമെത്തിക്കാൻ തന്നെ സഹായിച്ച കേരള പൊലീസിന് നന്ദി പറഞ്ഞ് നടൻ ബാല. ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങി ആശ്രമത്തിലെത്തിക്കാൻ പൊലീസ് ബാലയ്ക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ വിഡിയോ ബാല തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചു. ഒരു പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസും എത്തിയെന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ബാല വിഡിയോയിൽ പറയുന്നു. 

"ലോക്ഡൗൺ കാലത്തെ നിയമങ്ങൾ നമുക്കെല്ലാം അറിയാം. പക്ഷെ പാവപ്പെട്ടവര്‍ എന്തു ചെയ്യും. എനിക്ക് മാമംഗലം ആശ്രമത്തില്‍ നിന്നും ഒരു ഫോൺകോൾ വന്നിരുന്നു. അവരുടെ കയ്യിൽ ഒന്നുമില്ല. എന്തുചെയ്യണമെന്നും അറിയില്ല. കേട്ടപ്പോൾ ഭയങ്കര സങ്കടമായി. ഞാൻ ഉടൻ തന്നെ സിഐ വിജയ് ശങ്കറിനെ വിളിച്ചു. അവരെ എങ്ങനെ സഹായിക്കാൻ പറ്റുമെന്ന് ചോദിച്ചു. നോർത്ത് പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഇത്രയും പേർ വന്ന് സഹായിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. എല്ലാവർക്കും നന്ദി", ബാല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു