ചലച്ചിത്രം

'ഈ സമയത്ത് ഞങ്ങളു‌ടെ ജീവിതത്തിലുണ്ടായ മികച്ച കാര്യം'; കൊച്ചു കൂട്ടുകാരനൊപ്പം ​ഗോപി സുന്ദറും ഹിരൺമയിയും

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് നിരവധി മൃ​ഗങ്ങളാണ് പ‌ട്ടിണിയിലായത്. ഇപ്പോൾ തന്റെ വീടിന‌ടുത്തുള്ള മൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന തിരക്കിലാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അഭയ ഹിരൺമയിയും. ലോക്ക്ഡൗണിലായതോടെ തങ്ങൾക്കുണ്ടായ മികച്ച കാര്യം ഇതാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ​ഗോപി സുന്ദർ കുറിക്കുന്നത്. 

'മൃഗങ്ങളോട് അല്പം കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. അവയ്ക്ക് ഭക്ഷണം നല്‍കാനും ശ്രദ്ധിക്കാനും തുടങ്ങി. നിര്‍ബന്ധപൂര്‍വമോ അല്ലാതെയോ. എത്ര ഭക്ഷണം അല്ലെങ്കില്‍ വെള്ളം ബാക്കി വരുന്നു എന്നത് ഒരു വിഷയമേ അല്ല. ഇതു ചെയ്തുകൊണ്ടേയിരിക്കൂ. ഒടുവില്‍ നമ്മള്‍  തിരിച്ചറിയും. പ്രകൃതിയാണ് യഥാര്‍ഥ ദൈവമെന്ന്.' ഗോപി സുന്ദര്‍ കുറിച്ചു.

ഹിരൺമയിക്കൊപ്പം ആടിനേയും പിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ​ഗോപി സുന്ദറിന്റെ പോസ്റ്റ്. വീടിനു മുന്നിൽ നിന്നുള്ളതാണ് ഇരുവരുടേയും ചിത്രം. ഇരുവരേയും പ്രശംസിച്ച് നിരവധി ആരാധകരാണ് രം​ഗത്തെത്തുന്നത്. എന്നാൽ അതിനൊപ്പം ഒരു വിഭാ​ഗം പരിഹാസവുമായും എത്തുന്നുണ്ട്. ഈ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ശേഷം ആടിനെ ഇവര്‍ കറിവെച്ച് കഴിച്ചു കാണും എന്നാണ് ചിലരുടെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു