ചലച്ചിത്രം

'ഞങ്ങൾ ആണുങ്ങളുടെ സ്വഭാവം അറിയാമല്ലോ, അത് തടയാൻ നിങ്ങൾ പെണ്ണുങ്ങൾക്കേ കഴിയൂ'; വിഡിയോയുമായി സുരാജ് വെഞ്ഞാറമൂട്

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പലർക്കും ഇത് അം​ഗീകരിക്കാൻ മടിയാണ്. സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് നിയമലംഘനം നടത്തുന്നത്. അതിനാൽ വീട്ടിലിരിക്കുന്ന സ്ത്രീകളോട് നിർദേശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്. 

പുറത്തേക്കിറങ്ങുന്ന പുരുഷന്മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാർ തടയണം എന്നാണ് സുരാജ് പറയുന്നത്. സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി പങ്കുവെക്കുന്ന വീഡിയോയിലാണ് താരം ഇത് വ്യക്തമാക്കിയത്. 

'എന്തു കഷ്ടാണെന്ന് നോക്കണേ, തിരുവനന്തപുരത്ത് പോത്തൻകോട് അവൻ എത്തിയിരിക്കുന്നു. കൊറോണ. എന്തെങ്കിലും ചെയ്യാൻ നിങ്ങൾ പെണ്ണുങ്ങള‍ക്കേ കഴിയൂ. ഞങ്ങള്‍ ഈ ആണുങ്ങളുടെ സ്വഭാവം നിങ്ങള്‍ക്കറിയാമല്ലോ. പുറത്തിറങ്ങുന്ന ശീലം. വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്നു വരില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും ചുമ്മാ ഓരോന്നു പറഞ്ഞു പുറത്തിറങ്ങും. പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍. തടയണം. ഒരു കാര്യം ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അത് നിങ്ങള്‍ എങ്ങനെയെങ്കിലും ഭംഗിയായി സാധിപ്പിച്ചെടുത്തോളും. വീടിന്റെയും വീട്ടുകാരുടെയും നാടിന്റെയും ഒക്കെ സുരക്ഷ ഇനി നിങ്ങളുടെ കൈകളിലാണ്.' സുരാജ് പറയുന്നു. മമ്മൂട്ടിയാണ് വിഡിയോ പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍